പത്തനംതിട്ട ജില്ലയിൽ ഇന്ന് 37 പേർക്ക് കൊവിഡ്: 46 പേര്‍ക്ക് രോഗമുക്തി
പത്തനംതിട്ട: ജില്ലയിൽ ഇന്ന് 37 പേർക്ക് കോവിഡ്-19 സ്ഥിരീകരിക്കുകയും 46 പേർ രോഗമുക്തരാവുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 4 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 25 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതി കുമ്പഴ ക്ലസ്റ്ററിലുളള 4 പേരും, അടൂർ ക്ലസ്റ്ററിലുളള 2 പേരും, ചങ്ങനാശ്ശേരി ക്ലസ്റ്ററിലുളള 2 പേരും, കുറ്റപ്പുഴ ക്ലസ്റ്ററിലുളള ഒരാളും ഉണ്ട്. 5 പേരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
വിദേശത്തുനിന്ന് വന്നവർ
ഇറാക്കിൽ നിന്നും എത്തിയ വയ്യാറ്റുപ്പുഴ സ്വദേശി (25)
ഇറാക്കിൽ നിന്നും എത്തിയ വയ്യാറ്റുപ്പുഴ സ്വദേശി (33)
ഖത്തറിൽ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശി (26)
സൗദിയിൽ നിന്നും എത്തിയ ചൂരക്കോട് സ്വദേശി (32)
കുവൈറ്റിൽ നിന്നും എത്തിയ മുട്ടത്തുകോണം സ്വദേശി (46)
ദുബായിൽ നിന്നും എത്തിയ പരുമല സ്വദേശി (30)
ആഫ്രിക്കയിൽ നിന്നും എത്തിയ കൊടുമൺ സ്വദേശി (55)
ഖത്തറിൽ നിന്നും എത്തിയ ഏഴംകുളം സ്വദേശി (47)
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
മഹാരാഷ്ട്രയിൽ നിന്നും എത്തിയ പ്രക്കാനം സ്വദേശി (45)
തമിഴ്നാട്ടിൽ നിന്നും എത്തിയ കാവുംഭാഗം സ്വദേശിനി (62)
തമിഴ്നാട്ടിൽ നിന്നും എത്തിയ കാവുംഭാഗം സ്വദേശി (2)
തമിഴ്നാട്ടിൽ നിന്നും എത്തിയ കാവുംഭാഗം സ്വദേശി (32)
സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
കോഴഞ്ചേരി സ്വദേശി (47). മുൻപ് രോഗബാധിതനായ കോടതി ജീവനക്കാരന്റെ സമ്പർക്കപ്പട്ടികയി ഉളളതാണ്. മെഴുവേലി സ്വദേശി (51). ആംബുലൻസ് ഡൈ്രവറാണ്. രോഗം ബാധിച്ച് മരണമടഞ്ഞ വ്യക്തിയുടെ സമ്പർക്കപ്പട്ടികയി ഉളളതാണ്. എഴുമറ്റൂർ സ്വദേശിനി (20). ചങ്ങനാശ്ശേരി ക്ലസ്റ്ററി നിന്നും രോഗബാധിതനായി. കണ്ണൂർ, പുത്തൂർ സ്വദേശി (27). തിരുവല്ല സ്വകാര്യ മെഡിക്ക കോളേജിലെ പി.ജി. വിദ്യാർത്ഥിയാണ്. രോഗം ബാധിച്ച് മരണമടഞ്ഞ വ്യക്തിയുടെ സമ്പർക്കപ്പട്ടികയി ഉളളതാണ്. വെസ്റ്റ് ഒാതറ സ്വദേശി (51). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
ചാത്തങ്കേരി സ്വദേശിനി (84). ചങ്ങനാശ്ശേരി ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി. തിരുമൂലപ്പുരം സ്വദേശി (24). തിരുവല്ലയിലെ കോവിഡ് കെയർ സെന്ററിലെ വോളന്റിയർ ആണ്. മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്. പെരിങ്ങര സ്വദേശി (43). മുൻപ് രോഗബാധിതനായ ആംബുലൻസ് ഡൈ്രറുടെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്. തുരുത്തിക്കാട് സ്വദേശി (42). ക്രിസ്ത്യൻ പുരോഗിതനാണ്. മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയി ഉളളതാണ്. കുറ്റപ്പുഴ സ്വദേശി (42). കുറ്റപ്പുഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.

തിരുവല്ല സ്വദേശി (38). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്.വടശ്ശേരിക്കര സ്വദേശി (48). കുമ്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി. മെഴുവേലി സ്വദേശിനി (58). മുൻപ് രോഗബാധിതയായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്.
കുറ്റപ്പുഴ സ്വദേശിനി (75). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
റാന്നി-അങ്ങാടി സ്വദേശി (29). ക്രിസ്ത്യൻ പുരോഗിതനാണ്. മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയി ഉളളതാണ്.
റാന്നി-അങ്ങാടി സ്വദേശിനി (57). മുൻപ് രോഗബാധിതയായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയി ഉളളതാണ്.
തേക്കുതോട് സ്വദേശിനി (78). കുമ്പഴ ക്ലസ്റ്ററി നിന്നും രോഗബാധിതയായി.
തേക്കുതോട് സ്വദേശി (56). കുമ്പഴ ക്ലസ്റ്ററി നിന്നും രോഗബാധിതനായി.
കോയിപ്പുറം സ്വദേശി (28). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
പ്രമാടം സ്വദേശി (58). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
ഇളമണ്ണൂർ സ്വദേശിനി (38). അടൂർ ക്ലസ്റ്ററി നിന്നും രോഗബാധിതയായി.
കോട്ടമുകൾ സ്വദേശിനി (16). കുമ്പഴ ക്ലസ്റ്ററി നിന്നും രോഗബാധിതയായി.
പഴകുളം സ്വദേശി (30). അടൂർ ക്ലസ്റ്ററി നിന്നും രോഗബാധിതനായി.
വെച്ചൂച്ചറ സ്വദേശിനി (31). മുൻപ് രോഗബാധിതയായ വ്യക്തിയുടെ
സമ്പർക്കപ്പട്ടികയിൽ ഉളളതാണ്. മല്ലപ്പളളി സ്വദേശി (67). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
ജില്ലയിൽ ഇതുവരെ ആകെ 1660 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 762 പേർ സമ്പർക്കം മൂലം രോഗം രീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 2 പേർ മരണമടഞ്ഞു.ജില്ലയിൽ ആകെ രോഗമുക്തരായവരുടെ എണ്ണം 1234 ആണ്.പത്തനംതിട്ട ജില്ലക്കാരായ 424 പേർ രോഗികളായിട്ടുണ്ട്. ഇതി 414 പേർ ജില്ലയിലും, 10 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽൽ 93 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 102 പേരും, അടൂർ ജനറൽ ആശുപത്രിയിൽ 5 പേരും, റാന്നി മേനാംതോട്ടം 79 പേരും, പന്തളം അർച്ചന CFLTCയിൽ 37 പേരും, ഇരവിപേരൂർ CFLTCയിൽ 20 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് CFLTCയിൽ 90 പേരും എെസൊലേഷനി ഉണ്ട്.സ്വകാര്യ ആശുപത്രികളിൽ 17 പേർ എെസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 443 പേർ വിവിധ ആശുപത്രികളിൽ എെസോലേഷനിൽ ആണ്. ഇന്ന് പുതിയതായി 45 പേരെ എെസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 4187 കോൺടാക്ടുകൾ നിരീക്ഷണത്തി ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1262 പേരും, മറ്റ് സംസ്ഥാനങ്ങളി നിന്നും തിരിച്ചെത്തിയ 1456 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 107 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 81 പേരും ഇതിൽ ഉൾപ്പെടുന്നു.
ആകെ 6905 പേർ നിരീക്ഷണത്തിലാണ്.
ജില്ലാ മെഡിക്കൽ ആഫീസറുടെ കൺട്രോൾ റൂമി 56 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 116 കോളുകളും ലഭിച്ചു.ക്വാറനൈ്റനിലുളള ആളുകൾക്ക് നൽ കുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന് 1060 കോളുകൾ നടത്തുകയും, 14 പേർക്ക് കൗൺസലിംഗ് നൽ കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 32 നഴ്സിംഗ് അസിസ്റ്റന്റുമാർക്കും, 68 മറ്റ് വിഭാഗം ജീവനക്കാർക്കും മാനേജ്മെന്റ് പരിശീലനം നൽകി.












Click it and Unblock the Notifications