പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വന്‍ വികസനം: 38.25 കോടി രൂപയുടെ ഭരണാനുമതി

  • By Desk
Google Oneindia Malayalam News

മല്ലപ്പള്ളി: താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38 കോടി 25 ലക്ഷം രൂപായുടെ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അറിയിച്ചു. ബേസ്മെന്റും ഗ്രൗണ്ട് ഫ്ളോറും ഉള്‍പ്പെടെ 6 നിലകളിലായി 7781 ച. മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ബഹുനില കെട്ടിട നിര്‍മ്മാണമാണ് പ്രധാന പ്രവര്‍ത്തി. 131 കിടക്കകള്‍ അധികമായി ഉണ്ടാകും.

തന്നെ കൊല്ലാൻ നോക്കിയതിന് പിന്നിൽ എഎൻ ഷംസീർ, ആരോപണവുമായി വടകരയിലെ സ്വതന്ത്രൻതന്നെ കൊല്ലാൻ നോക്കിയതിന് പിന്നിൽ എഎൻ ഷംസീർ, ആരോപണവുമായി വടകരയിലെ സ്വതന്ത്രൻ

ബേസ്മെന്റിലെ പാര്‍ക്കിംഗ് കൂടാതെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് പ്രത്യേകമായി സജ്ജീകരിക്കും. ഗ്രൗണ്ട് ഫ്ളോറില്‍ കാഷ്വാലിറ്റിയും അനുബന്ധ സജ്ജീകരണങ്ങളും, മൈനര്‍ ഓപ്പറേഷന്‍ തിയേറ്ററും ആണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാം നിലയില്‍ ഒപി വിഭാഗവും ഡോക്ടര്‍മാരുടെ കണ്‍സല്‍ട്ടേഷന്‍ മുറികളും ഡയാലിസിസ് യൂണിറ്റുമാണ് നിര്‍മ്മിക്കുക. മറ്റുനിലകളിലായി വാര്‍ഡുകള്‍, പേ വാര്‍ഡുകള്‍, മെഡിക്കല്‍ ഐസിയു, സര്‍ജ്ജിക്കല്‍ ഐസിയു, ലേബര്‍ റൂം, ബ്ലഡ് ബാങ്ക്, ലാബുകള്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമ സ്ഥലം തുടങ്ങിയവയാണ് ക്രമീകരിക്കുക. 4 എലിവേറ്ററുകള്‍, അഗ്‌നിസുരക്ഷ സംവിധാനങ്ങള്‍, സ്വീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ചുറ്റുമതില്‍, പുതിയ റോഡുകള്‍, ജലവിതരണ സംവിധാനങ്ങള്‍, സോളാര്‍ പാനലുകള്‍, ഇന്‍സിനേറ്റര്‍, ബയോഗ്യാസ് പ്ലാന്റ്, ഐപി ബ്ലോക്കില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജീകരണങ്ങള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

hospital-15597

മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണീച്ചറുകളും സ്ഥാപിക്കുന്നതിന് മാത്രമായി 9 കോടി രൂപ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ നിര്‍മ്മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്ത ദിവസം മല്ലപ്പള്ളി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യ വകുപ്പ് മന്ത്രിയോട് കാലങ്ങളായി ഉണ്ടായിട്ടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് എം.എല്‍.എയും ജനപ്രതിനിധികളും ആവശ്യമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രിയുടേയും ആരോഗ്യവകുപ്പ് അഡി. ചീഫ് സെക്രട്ടറിയുടേയും ഡിഎച്ച്എസ്സിന്റെയും മറ്റും സാന്നിദ്ധ്യത്തില്‍ നിരവധി തവണ യോഗം ചേര്‍ന്നാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. മല്ലപ്പള്ളി ആശുപത്രിയിലെ സൂപ്രണ്ടും മറ്റു ജീവനക്കാരും പദ്ധതി ലഭിക്കണമെന്ന ആവശ്യത്തിലുന്നി തുടര്‍ നടപടികള്‍ക്ക് വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

എല്‍ഡിഎഫ് നേതാക്കളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എസ്പിവി ആയി നിശ്ചയിക്കപ്പെട്ട വിദ്യുഛ്ക്തി വകുപ്പിന്റെ കണ്‍സ്ട്രക്ഷന്‍ വിംഗാണ് പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ട പ്രവര്‍ത്തികള്‍ അടുത്തമാസം ആരംഭിക്കും.ബോര്‍ഡിന്റെ അംഗീകാരം ലഭ്യമായാല്‍ ടെണ്ടര്‍ നടപടികളിലേക്ക് കടക്കും. മല്ലപ്പള്ളി ഒരു താലൂക്കായി ഉയര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയുടെപേര് താലൂക്ക് ആശുപത്രി എന്നാക്കി മാറ്റിയതല്ലാതെ യാതൊരു അടിസ്ഥാന സൗകര്യ വികസനം ഉണ്ടാക്കുവാന്‍ ദശാബ്ദങ്ങളായി കഴിഞ്ഞിരുന്നില്ല. ഈ ദുസ്ഥിതിയ്ക്ക് പദ്ധതി നടപ്പിലാകുമ്പോള്‍ പരിഹാരമാകും.

English summary
38.25 Crore development project in Mallappally taluk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X