പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 39 പേര്‍ക്ക്; 22 പേര്‍ക്ക് രോഗമുക്തി
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇതുവരെ ആകെ 688 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 149 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് (16) ജില്ലയില്‍ 22 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 339 ആണ്. പത്തനംതിട്ട ജില്ലക്കാരായ 348 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 340 പേര്‍ ജില്ലയിലും, എട്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 155 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 35 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 89 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 37 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 31 പേരും, ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 15 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 367 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

ഇന്ന് (16) പുതിയതായി 51 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 2036 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1446 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2055 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന്(16) തിരിച്ചെത്തിയ 76 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്(16) എത്തിയ 121 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5537 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് (16) 542 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 20103 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് (16) 519 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(16) വരെ അയച്ച സാമ്പിളുകളില്‍ 17375 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1381 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 78 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 134 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്(16) 1222 കോളുകള്‍ നടത്തുകയും, 21 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് (16) നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 10 ഡോക്ടര്‍മാര്‍ക്കും, ഒരു സ്റ്റാഫ് നേഴ്‌സിനും, ഉള്‍പ്പെടെ 11 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.
Recommended Video

പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍.
1) കലഞ്ഞൂര്‍- 5, 6. 2) പ്രമാടം- 10. 3) അടൂര്‍- 24, 26. 4) അയിരൂര്‍- 15. 5) തണ്ണിത്തോട്- 3, 4, 5, 6, 7, 8.












Click it and Unblock the Notifications