Get Updates
Get notified of breaking news, exclusive insights, and must-see stories!

മോക്​​ഡ്രില്ലിനിടെ മരിച്ച ബിനുവിന്‍റെ കുടുംബത്തിന്​ നാലുലക്ഷം

തിരുവനന്തപുരം: പത്തനംതിട്ട കല്ലുപ്പാറയിൽ ദുരന്തനിവാരണ മോക്​​ഡ്രില്ലിനിടെ മണിമലയാറിൽ മുങ്ങിമിച്ച ബിനു സോമൻറെ അനന്തരാവകാശികൾക്ക് ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാലു ലക്ഷം രൂപയാണ്​ അനുവദിക്കുക.

പ്രളയദുരന്തം നേരിടാനുള്ള പ്രചാരണ പരിശീലനത്തിനിടെ മുങ്ങിത്താഴുന്നത് അഭിനയിക്കാൻ രക്ഷാസേനകൾ ആറ്റിലേക്ക് ഇറക്കിയതായിരുന്നു ബിനുവിനെ. എന്നാൽ ബിനു സോമൻ ദാരുണമായി മുങ്ങി മരിക്കുകയായിരുന്നു. 34 വയസായിരുന്നു പെയിന്റിംഗ് തൊഴിലാളിയായ ബിനു സോമന്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്ന സംഭവം, രാവിലെ ഒമ്പതരക്കാണ് മല്ലപ്പള്ളിക്ക് സമീപം മണിമലയാറ്റിലെ പടുതോട് കടവിൽ മോക്ക് ഡ്രിൽ നടന്നത്.

1331

ദേശീയ ദുരന്തനിവാരണ സേനയടക്കം വിവിധ എജൻസികളുടെ നേതൃത്വത്തിൽ പ്രളയ ദുരന്തങ്ങളെ എങ്ങനെ നേരിടണം എന്നതിനെ കുറിച്ചായിരുന്നു പ്രചാരണ പരിശീലനം. മല്ലപ്പള്ളി പടുതോട് പാലത്തിന് മുകളിൽ പുറമറ്റം പഞ്ചായത്തിലെ കടവിൽ കുറച്ചുപേർ ഒഴുക്കിൽപ്പെടുന്ന രംഗമായിരുന്നു മോക്ക് ഡ്രില്ലിന്റെ ഭാഗമായി ചിത്രീകരിക്കാൻ ശ്രമിച്ചിരുന്നത്. ബിനു ഉൾപ്പെടെ നാല് പേരെ ആണ് ഇതിനായി ആറ്റിലേക്ക് ഇറങ്ങിയത്...

ഇവർ ഇറങ്ങുന്നതിന്റെ എതിർവശത്ത് നിന്ന് കല്ലൂപ്പാറ പഞ്ചായത്തിലെ കടവിൽ നിന്ന് അഗ്നിരക്ഷാ സേനായുടെ അഗംങ്ങൾ യന്ത്രവത്കൃത ബോട്ടിൽ എത്തി രക്ഷിക്കണം എന്നതും ആയിരുന്നു ധാരണ. എന്നാൽ വെള്ളത്തിൽ ഇറങ്ങിയ ബിനു സോമൻ യഥാർഥത്തിൽ മുങ്ങിത്താഴുകയായിരുന്നു. മുങ്ങി താഴുന്ന വെപ്രാളത്തിൽ ബിനു നിരവധി തവണ കൈകൾ ഉയർത്തിയിരുന്നു. എന്നാൽ അഭിനയമാണ് എന്നായിരുന്നു കരയിലുള്ള ദുരന്ത നിവാരണ സേനാംഗങ്ങളും നാട്ടുകാരും കരുതിയത്..

ഇതിനിടെ ലൈഫ് ബോ എറിഞ്ഞ് കൊടുത്തെങ്കിലും പിടിക്കാനാവാതെ ബിനു സോമൻ താഴ്ന്നു. പിന്നീട് മറ്റുള്ളവർ ബോട്ടിൽ പിടിച്ച് കിടക്കുമ്പോളാണ് ഒരാളെ കാണാനില്ല എന്ന് മനസിലാക്കിയത്. ഇതോടെ ദേശീയ ദുരന്ത നിവാരണ സേനയുടെ മുങ്ങൽ വിദഗ്ധരടക്കം വേറെ ബോട്ടുകളിൽ എത്തി രക്ഷാപ്രവർത്തനം തുടങ്ങി. 20 മിനിറ്റോളം നടത്തിയ തിരച്ചിലിൽ വെള്ളത്തിനടിയിൽ നിന്ന് എൻ ഡി ആർ എഫിന്റെ സ്‌കൂബാ ഡൈവർ അനിൽ സാഹുവാണ് ബിനുവിനെ കണ്ടെത്തിയത്.

എന്നാൽ ബിനു സോമനെ ബോട്ടിൽ കയറ്റിയെങ്കിലും യന്ത്രം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. തുടർന്ന് തുഴഞ്ഞും കയർ കെട്ടി വലിച്ചുമാണ് കരയ്ക്കെത്തിച്ചത്. പിന്നീട് ആംബുലൻസിൽ ഉടനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴും നാഡീ സ്പന്ദനമുണ്ടായിരുന്ന. ഇതോടെ വെന്റിലേറ്റർ സഹായത്തോടെ ഐ സി യുവിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടേകാലോടെ മരണപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+