Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കോവിഡ‍് സ്ഥിരീകരിച്ചത് 4 പേര്‍ക്ക്; ആര്‍ക്കും രോഗമുക്തിയില്ല

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് നാലുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഈ മാസം 12ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല, പൊടിയാടി സ്വദേശിയായ 28 വയസുകാരൻ, 15 ന് സൗദിയില്‍ നിന്നും എത്തിയ അരുവാപുലം, ഐരവണ്‍ സ്വദേശിയായ 61 വയസുകാരന്‍, 12 ന് സൗദിയില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശിയായ 45 വയസുകാരന്‍ 15 ഡല്‍ഹിയില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 51 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ ഇതുവരെ ആകെ 267 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയില്‍ ആരും രോഗമുക്തരായിട്ടില്ല. ജില്ലയില്‍ ആകെ രോഗമുക്തരായവരുടെ എണ്ണം 88 ആണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരിച്ചിട്ടുണ്ട്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 178 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 172 പേര്‍ ജില്ലയിലും ആറുപേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതുകൂടാതെ കോട്ടയം ജില്ലയില്‍ നിന്നും ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഓരോ രോഗികള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

coronavirus

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 75 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എട്ടുപേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും റാന്നി മേനാംതോട്ടം കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 74 പേരും പന്തളം അര്‍ച്ചന കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 26 പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 194 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി 21 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 417 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3020 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2210 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 264 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 122 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5647 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 60 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 136 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 995 കോളുകള്‍ നടത്തുകയും 106 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 12 ഡോക്ടര്‍മാര്‍ക്കും 16 സ്റ്റാഫ് നേഴ്‌സുമാര്‍ക്കും മൂന്നു ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 31 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+