Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ദിവസത്തെ മാത്രം ഇടവേള; പത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേര്‍ക്ക്

പത്തനംതിട്ട: ഡല്‍ഹി-തിരുവനന്തപുരം ട്രെയിനില്‍ എത്തിയ സീതത്തോട് സ്വദേശിനിയും ഗര്‍ഭിണിയുമായ 30 വയസുകാരി സ്റ്റാഫ് നഴ്‌സ്, മേയ് 26 ന് ഡല്‍ഹിയില്‍ നിന്നും രാജധാനി എക്‌സപ്രസില്‍ എത്തിയ വെസ്റ്റ്-ഓതറ സ്വദേശിനിയായ 64 വയസുകാരി എന്നിവര്‍ക്കാണ് വൈറസ് ബാധി സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 48 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 19 പേര്‍ രോഗവിമുക്തരായി. കോവിഡ്-19 മൂലം ജില്ലയില്‍ ഒരാള്‍ മരണമടഞ്ഞു. നിലവില്‍ ജില്ലയില്‍ 28 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 25 പേര്‍ പത്തനംതിട്ട ജില്ലയിലും, മൂന്നു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 25 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ ആറു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ മൂന്നു പേരും, ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 21 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 59 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി ആറു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

corona

ജില്ലയില്‍ 58 പേര്‍ സമ്പര്‍ക്ക നിരീക്ഷണത്തില്‍ ഉണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3316 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 728 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 77 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 223 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 4102 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 111 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 44 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 114 കോളുകളും ലഭിച്ചു.ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് ഒരു കോള്‍ ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി 294 കോളുകള്‍ നടത്തുകയും, 57 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് ഒരു സെഷനിലായി പരിശീലന പരിപാടി നടന്നു. ഒരു ഡോക്ടറും, 12 നഴ്‌സുമാരും, 10 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 23 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+