ശബരിമലയുടെ വരുമാനം 100 കോടിയ്ക്കടുത്ത്; ദിനംപ്രതി 40,000 അധികം പേർ; കൂടുതൽ പൊലീസ് വേണ്ടി വരും
ശബരിമലയുടെ വരുമാനം 100 കോടിയ്ക്കടുത്ത്; ദിനംപ്രതി 40,000 അധികം പേർ; കൂടുതൽ പൊലീസ് വേണ്ടി വരും
പത്തനംതിട്ട: ശബരിമലയുടെ വരുമാനം 100 കോടിയ്ക്ക് അടുത്ത് എത്തിയെന്ന് റിപ്പോർട്ട്. മകരവിളക്ക് ഉത്സവം കണക്കിലെടുത്ത് നട തുറന്നതിന് ശേഷം മാത്രം ദിനംപ്രതി 40,000 അധികം പേർ സന്നിധാനത്തേക്ക് എത്താറുണ്ട്.
മകരവിളക്ക് കണക്കിലെടുത്ത് 15 കോടി ആണ് ശബരിമലയുടെ ഇത്തവണത്തെ വരുമാനം. ദിവസേന മാത്രം 4 കോടി വരുമാനം ലഭിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു . നട വരവും അപ്പം, അരവണ വിതരണവും കൂടി ചേർത്ത് ഉള്ള വരുമാനം ആണിത്.
ഇതിന് പുറമേ മകരവിളക്ക് കാണുന്നതിന് ഭക്തർക്ക് പമ്പ് ടോപ് ഉൾപ്പെടെ സജ്ജീകരിക്കാൻ തുടങ്ങി. അതേ സമയം മകരവിളക്ക് കണക്കിലെടുത്ത് കൂടുതൽ പോലീസുകാരെ സന്നിധാനത്ത് വിന്യസിക്കാൻ ഉള്ള നടപടിയും സ്വീകരിച്ചു തുടങ്ങി.

Recommended Video
സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം, കൂട്ടം ചേരലുകള്‍ ഒഴിവാക്കും | Oneindia Malayalam












Click it and Unblock the Notifications