പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

40 ദിവസത്തെ അപൂര്‍വ്വ പ്രതിഷേധം; ഒടുവില്‍ മത്തായിയുടെ മൃതദേഹം സംസ്കരിച്ചു

Google Oneindia Malayalam News

പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട ചിറ്റാറിലെ മൃതദേഹം 40 ദിവസങ്ങള്‍ക്ക് ശേഷം സംസ്കരിച്ചു. കുടപ്പന സെന്‍റമേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലായിരുന്നും സംസ്കാരം നടന്നത്. ഇന്നലെ നടന്ന റീ പോസ്റ്റ്മോർട്ടത്തിന് ശേഷം വീണ്ടും മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഭാര്യ ഷീബയും ബന്ധിക്കളും ചെര്‍ന്ന് ഏറ്റുവാങ്ങി. വിലാപയാത്രയായാണ് മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം ചിറ്റാറിലെ വീട്ടിലെത്തിച്ചത്. ജനപ്രതിനിധികളും നാട്ടുകാരും വിലാപ യാത്രയില്‍ അണിചേര്‍ന്നു.

രണ്ട് മണിക്കൂറായിരുന്നു മൃതദേഹം വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കിലും നൂറ് കണക്കിനാളുകള്‍ പൊന്നുവെന്ന് വിളിക്കുന്ന മത്തായിയെ കാണാന്‍ വീട്ടിലേക്ക് എത്തി. കുടപ്പനയിലെ കുടംബ വീട്ടിലും മ‍ൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ശേഷം സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനധിപൻ കുര്യോക്കോസ് മാർ ക്ലിമിസിന്റെ കാർമികത്ത്വത്തില്‍ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.

 mathayidd

മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മൃതദേഹം സംസ്കരിക്കാതെ കഴിഞ്ഞ ഒരു മാസത്തിലേറെയായി ഭാര്യ ഷീബയും കുടുംബവും പ്രതിഷേധിക്കുകയായിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘത്തിന്‍റെ മേല്‍നോട്ടത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ റീ പോസ്റ്റുമോര്‍ട്ടം. ഇതിന് പിന്നാലെയാണ് ഇന്ന് മൃതദേഹം സംസ്കരിക്കാന്‍ കുടുംബം തയ്യാറായത്.

ചൈനീസ് പട്ടാളം 5 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തല്‍: അന്വേഷണം ആരംഭിച്ചുചൈനീസ് പട്ടാളം 5 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തല്‍: അന്വേഷണം ആരംഭിച്ചു

 1.4 ലക്ഷം ഒഴിവുകള്‍; വന്‍ റിക്രൂട്ട്മെന്‍റിനൊരുങ്ങി റെയില്‍വേ, പരീക്ഷ ഡിസംബര്‍ 15 മുതല്‍ 1.4 ലക്ഷം ഒഴിവുകള്‍; വന്‍ റിക്രൂട്ട്മെന്‍റിനൊരുങ്ങി റെയില്‍വേ, പരീക്ഷ ഡിസംബര്‍ 15 മുതല്‍

English summary
40 days of rare protest; Eventually Matthew's body was buried
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X