പത്തനംതിട്ട ഇന്ന് 44 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 46 പേര്‍
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 33 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. 46 പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തരായത്. കൂടാതെ എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന രണ്ട് പത്തനംതിട്ട സ്വദേശികളെ ജില്ലയുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 2053 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 998 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ നാലു പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ ഒരാള്‍ കാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 1748 ആണ്.പത്തനംതിട്ട ജില്ലക്കാരായ 300 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 259 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 87 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 28 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 69 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 25 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 75 പേരും, തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 294 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 49 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 5594 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1440 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1673 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 101 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 210 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8707 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 29 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 86 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1244 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. അടൂര്‍, കണ്ണംകോട് ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായതായി പ്രഖ്യാപിച്ചു.












Click it and Unblock the Notifications