Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 49 പേര്‍ക്ക്; രോഗമുക്തരായത് 13 പേര്‍

പത്തനംതിട്ട; ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.13 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും,11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 33 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ അഞ്ചു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ഒരു മരണവും ഇന്ന് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവല്ല കുറ്റൂര്‍ സ്വദേശി പി.എ. മാത്യു (60) ആണ് മരണപ്പെട്ടത്.

ഓഗസ്റ്റ് ഒന്‍പതിന് തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജില്‍ വച്ച് രോഗം സ്ഥിരീകരിച്ചു. ഹൃദ്രോഗം, വൃക്കരോഗം, ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബറ്റിസ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും, ഓഗസ്റ്റ് 14ന് അവിടെ വച്ച് മരണമടയുകയും ചെയ്തു.

ജൂലൈ 27ന് മരണമടഞ്ഞ മെഴുവേലി സ്വദേശി മോഹന്‍ദാസ് (70) കോവിഡ് രോഗബാധിതനായിരുന്നുവെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം മരണ കാരണം കാന്‍സര്‍ മൂലമുളള സങ്കീര്‍ണതകള്‍ ആയതിനാല്‍ കോവിഡ് മരണത്തിന്റെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 coronaus-

ജില്ലയില്‍ ഇതുവരെ ആകെ 2007 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 965 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ മൂന്നു പേര്‍ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 1702 ആണ്.പത്തനംതിട്ട ജില്ലക്കാരായ 301 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 295 പേര്‍ ജില്ലയിലും, ആറു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

Recommended Video

cmsvideo
    15-08-2020, കോവിഡ് 19: ജില്ലയിൽ 151 പേർക്ക് രോഗബാധ; 56 പേരുടെ ഫലം നെഗറ്റീവായി

    പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 92 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 18 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 68 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 29 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 77 പേരും, തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 15 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 301 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 53 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

    ജില്ലയില്‍ 5556 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1433 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1528 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 113 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 96 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8517 പേര്‍ നിരീക്ഷണത്തിലാണ്.

    കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 230 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.79 ശതമാനമാണ്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.15 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 36 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 93 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1328 കോളുകള്‍ നടത്തുകയും, 10 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. മലയാലപ്പുഴ, കുമ്പഴ എസ്റ്റേറ്റ് ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായും, റാന്നി-അങ്ങാടി സെന്റ് തെരേസാസ് കോണ്‍വെന്റ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററായും രൂപപ്പെട്ടതായി പ്രഖ്യാപിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+