Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയിൽ 5 വയസ്സുകാരി രണ്ടാനച്ഛന്‍റെ മർദനമേറ്റ് മരിച്ചു; പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ടാനച്ഛന്‍റെ മര്‍ദ്ദനേമറ്റ് അഞ്ച് വയസ്സുകാരി മരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. ദേഹമാസകലം പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളും ഏറ്റിട്ടുണ്ട്. കാലിലും കയ്യിലും പുറത്തുമാണ് മുറിവുകള്‍ ഉള്ളത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛന്‍ അലക്സിനെ പൊലീസ് പിടികൂടി.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

crime

രണ്ടു ദിവസമായി കുട്ടിക്ക് മർദനമേറ്റിരുന്നുവെന്ന് അമ്മ മൊഴി നൽകി. സ്ഥിരം മദ്യപാനായിയ അലകസ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നു. അമ്മ ജോലിക്ക് പോയാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇന്ന് ജോലി കഴിഞ്ഞ് അമ്മ വന്നപ്പോള്‍ കൂട്ടി ബോധരഹിതയായി കിടക്കുന്നത് കണ്ട് അയല്‍ക്കാര്‍ ഉള്‍പ്പടേയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ പൊലീസ് പ്രതിക്കായി തിരച്ചില്‍ നടത്തുകയും കുമ്പഴയില്‍ വെച്ച് തന്നെ പിടികൂടുകയുമായിരുന്നു. കുട്ടി പീഡനത്തിന് ഇരയായതായും സംശയമുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവും.

Recommended Video

cmsvideo
    ഇത്രയും തരംതാഴാന്‍ മുല്ലപ്പള്ളിക്ക് എങ്ങനെ സാധിക്കുന്നു | Oneindia Malayalam

    മോഡേണ്‍ ലുക്കില്‍ തിളങ്ങി നൈറ ബാനര്‍ജി, ഗ്ലാമറിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+