Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയിൽ 27 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഇന്ന് 51 പേർക്ക് രോഗം

പത്തനംതിട്ട; ജില്ലയില്‍ ഇന്ന് 52 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരകരിച്ചത്.
ഇന്ന് 49 പേര്‍ രോഗമുക്തരായി.ജില്ലയില്‍ ഇതുവരെ ആകെ 1033 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 367 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ് . കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 716 ആണ്.

 coronavirus46-15935780

പത്തനംതിട്ട ജില്ലക്കാരായ 316 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 310 പേര്‍ ജില്ലയിലും, ആറു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 94 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 78 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 50 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 19 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 13 പേരും, മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 24 പേരും, പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലില്‍ ഒരാളും, തിരുവല്ല ബീലിവേഴ്‌സ് മെഡിക്കല്‍ കോളജില്‍ ഒരാളും, ഐസൊലേഷനില്‍ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ 38 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 336 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 54 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 3175 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1059 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1776 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 89 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 99 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 6010 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 74 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 104 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1257 കോളുകള്‍ നടത്തുകയും, 16 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+