Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 54 പേര്‍ക്ക്: സമ്പര്‍ക്ക് രോഗികള്‍ 38

പത്തനംതിട്ട: ജില്ലയിൽ ഇന്ന് 54 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 9 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 38 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയിൽ ഇതുവരെ ആകെ 1260 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 499 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 2 പേർ മരണമടഞ്ഞു.ആകെ രോഗമുക്തരായവരുടെ എണ്ണം 916 ആണ്.പത്തനംതിട്ട ജില്ലക്കാരായ 342 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 331 പേർ ജില്ലയിലും, 11 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 103 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 89 പേരും, അടൂർ ജനറൽ ആശുപത്രിയിൽ 14 പേരും, റാന്നി മേനാംതോട്ടം ഇഎഘഠഇയിൽ 33 പേരും, പന്തളം അർച്ചന ഇഎഘഠഇയിൽ 27 പേരും, ഇരവിപേരൂർ ഇഎഘഠഇയിൽ 9 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് ഇഎഘഠഇയിൽ 64 പേരും എെസൊലേഷനിൽ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിൽ 15 പേരും, എെസൊലേഷനിൽ ഉണ്ട്.സ്വകാര്യ ആശുപത്രികളിൽ 13 പേർ എെസൊലേഷനിൽ ഉണ്ട്.ജില്ലയിൽ ആകെ 367 പേർ വിവിധ ആശുപത്രികളിൽ എെസോലേഷനിൽ ആണ്. ഇന്ന് പുതിയതായി 75 പേരെ എെസൊലേഷനിൽ പ്രവേശിപ്പിച്ചു.

 corona3

ജില്ലയിൽ 3302 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1107 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1538 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 72 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 117 പേരും ഇതിൽ ഉൾപ്പെടുന്നു.ആകെ 5947 പേർ നിരീക്ഷണത്തിലാണ്.

Recommended Video

cmsvideo
    26-07-2020, കോവിഡ് അപ്ഡേറ്റ്; കണ്ണൂർ ജില്ലയിൽ 47പേർക്ക് കൂടി കോവിഡ്; 70 പേർ രോഗമുക്തി നേടി

    ജില്ലയിൽ വിവിധ പരിശോധനകൾക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകൾ ക്രമ നമ്പർ പരിശോധനയുടെ പേര് ഇന്നലെ വരെ ശേഖരിച്ചത് ഇന്ന് ശേഖരിച്ചത് ആകെ
    1.ദൈനംദിന പരിശോധന(ആർ.ടി.പി.സി.ആർ ) 25585 530 26115
    2.ട്രൂനാറ്റ് പരിശോധന 745 20 765
    3.സെന്റിനൽ സർവൈ്വലൻസ് 9725 28 9753
    4 .റാപ്പിഡ് ആന്റിജൻ പരിശോധന 1761 324 2085
    5.റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
    ആകെ ശേഖരിച്ച സാമ്പിളുകൾ 38301 922 39203

    ജില്ലാ മെഡിക്കൽ ആഫീസറുടെ കൺട്രോൾ റൂമിൽ 93 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 125 കോളുകളും ലഭിച്ചു.ക്വാറനൈ്റനിലുളള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന് 1383 കോളുകൾ നടത്തുകയും, 19 പേർക്ക് കൗൺസലിംഗ് നൽകുകയും ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+