പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയിലെ 550 സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ഹരിത ഓഫീസുകള്‍

Google Oneindia Malayalam News

പത്തനംതിട്ട: സംസ്ഥാനത്തെ 10,000 സര്‍ക്കാര്‍ ഓഫീസുകളുടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. അതോടൊപ്പം ഹരിതകര്‍മ്മസേന ശേഖരിച്ചു നല്‍കിയ പാഴ് വസ്തുക്കളുടെ തുകയ്ക്കുളള ചെക്ക് ക്ലീന്‍ കേരള കമ്പനി നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിച്ചു.
പത്തനംതിട്ട ജില്ലയില്‍ 67 ജില്ലാ ഓഫീസുകളും 55 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 428 ഘടക സ്ഥാപനങ്ങളുമുള്‍പ്പെടെ 550 ഓഫീസുകളാണു ഹരിതചട്ട പ്രഖ്യാപനത്തില്‍ എത്തിയത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയുടെ സംസ്ഥാനതല പരിപാടി വീക്ഷിക്കുന്നതിനുളള സൗകര്യം ഒരുക്കിയിരുന്നു. തിരുവല്ല നഗരസഭയിലും തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലും ആന്റോ ആന്റണി എം.പി ഹരിതചട്ട പ്രഖ്യാപനവും ഹരിതകര്‍മ്മസേന ചെക്ക് ക്യാമ്പയിനും ഉദ്ഘാടനം ചെയ്തു. മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, റാന്നി, എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ രാജു എബ്രഹാം എം.എല്‍.എ എന്നിവര്‍ പങ്കെടുത്ത് ഹരിത ഓഫീസ് സാക്ഷ്യപത്ര വിതരണവും ഹരിതകര്‍മ്മസേന ചെക്ക് വിതരണവും നടത്തി.

 pathanamthitta

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാതലത്തില്‍ ചുമതലപ്പെടുത്തിയിട്ടുളള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പങ്കെടുത്ത് ഹരിതചട്ട പ്രഖ്യാപനത്തിന്റെ സാക്ഷ്യപത്രം കൈമാറി.
ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓഫീസിനുളള സാക്ഷ്യപത്രം പത്തനംതിട്ട നഗരസഭാ സെക്രട്ടറി മുംതാസ് കൈമാറി.

തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ ഹരിത ഓഡിറ്റില്‍ 70 ശതമാനത്തിന് താഴെ മാര്‍ക്ക് നേടിയ സ്ഥാപനങ്ങളുടെ പുനഃപരിശോധന ഉണ്ടാകുമെന്നും മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും ഫെബ്രുവരിയോടുകൂടി ശുചിത്വ പദവിയില്‍ എത്തിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പറഞ്ഞു.

English summary
550 Government Offices in Pathanamthitta District Green offices from now on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X