പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയിൽ ഇന്ന് 59 പേർക്ക് കോവിഡ്: സമ്പര്‍ക്ക് രോഗികള്‍ 38

Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയിൽ ഇന്ന് 59 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 38 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ കുമ്പഴ ക്ലസ്റ്ററിലുളള 13 പേരും, അടൂർ ക്ലസ്റ്ററിലുളള 15 പേരും, ചങ്ങനാശ്ശേരി ക്ലസ്റ്ററിലുളള ഒരാളും, 4 ഹെൽത്ത് കെയർ വർക്കർമാരും, 3 പോലീസ് വിഭാഗത്തിലുളളവരും ഉണ്ട്. ജില്ലയിൽ ഇതുവരെ ആകെ 1319 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 2 പേർ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 960 ആണ്.പത്തനംതിട്ട ജില്ലക്കാരായ 357 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 343 പേർ ജില്ലയിലും, 14 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 110 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 65 പേരും, അടൂർ ജനറൽ ആശുപത്രിയിൽ 6 പേരും, റാന്നി മേനാംതോട്ടം ഇഎഘഠഇയിൽ 57 പേരും, പന്തളം അർച്ചന ഇഎഘഠഇയിൽ 22 പേരും, ഇരവിപേരൂർ ഇഎഘഠഇയിൽ 24 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് ഇഎഘഠഇയിൽ 58 പേരും എെസൊലേഷനിൽ ഉണ്ട്.

കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിൽ 15 പേരും, എെസൊലേഷനിൽ ഉണ്ട്.സ്വകാര്യ ആശുപത്രികളിൽ 9 പേർ എെസൊലേഷനിൽ ഉണ്ട്.ജില്ലയിൽ ആകെ 366 പേർ വിവിധ ആശുപത്രികളിൽ എെസോലേഷനിൽ ആണ്.ഇന്ന് പുതിയതായി 59 പേരെ എെസൊലേഷനിൽ പ്രവേശിപ്പിച്ചു.

ജില്ലയിൽ 3348 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1126 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1586 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 81 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 91 പേരും ഇതിൽ ഉൾപ്പെടുന്നു.ആകെ 6060 പേർ നിരീക്ഷണത്തിലാണ്.

corona65

ജില്ലയിൽ വിവിധ പരിശോധനകൾക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകൾ
ക്രമ നമ്പർ പരിശോധനയുടെ പേര് ഇന്നലെ വരെ ശേഖരിച്ചത് ഇന്ന് ശേഖരിച്ചത് ആകെ
1 ദൈനംദിന പരിശോധന (ആർ.ടി.പി.സി.ആർ) 26115 320 26435
2 ട്രൂനാറ്റ് പരിശോധന 765 21 786
3 സെന്റിനൽ സർവൈ്വലൻസ് 9753 194 9947
4 റാപ്പിഡ് ആന്റിജൻ പരിശോധന 2085 336 2421
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
ആകെ ശേഖരിച്ച സാമ്പിളുകൾ 39203 871 40074

Recommended Video

cmsvideo
30-07-2020, കോവിഡ് 19: ജില്ലയിൽ 39 പേർക്ക് കൂടി കോവിഡ്; 47 പേർ രോഗമുക്തി നേടി

ജില്ലാ മെഡിക്കൽ ആഫീസറുടെ കൺട്രോൾ റൂമിൽ 52 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 129 കോളുകളും ലഭിച്ചു.ക്വാറനൈ്റനിലുളള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന് 1289 കോളുകൾ നടത്തുകയും, 18 പേർക്ക് കൗൺസലിംഗ് നൽകുകയും ചെയ്തു.ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 50 സ്റ്റാഫ് നഴ്സുമാർക്കും 41 ഫാർമസിസ്റ്റുമാർക്കും 100 വോളന്റിയർമാർക്കും വീഡിയോ കോൺഫറൻസ് വഴി പരിശീലനം നൽകി.

English summary
59 more covid case confirmed Pathanamthitta today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X