Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ ആറു പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയത് 14 പേര്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 15 ന് സൗദിയില്‍ നിന്നും എത്തിയ അരുവാപ്പുലം സ്വദേശിയായ 32 വയസുകാരന്‍, ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ പ്രമാടം, മല്ലശേരി സ്വദേശിയായ 22 വയസുകാരന്‍, ജൂണ്‍ 21 ന് ദുബായില്‍ നിന്നും എത്തിയ മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 35 വയസുകാരന്‍, ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും എത്തിയ കൊടുമണ്‍, പുതുമല സ്വദേശിയായ 27 വയസുകാരന്‍, ജൂണ്‍ 15 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിനിയായ 25 വയസുകാരി, ജൂണ്‍ 12ന് ഡല്‍ഹിയില്‍ നിന്നും എത്തിയ നാറാണംമൂഴി, അടിച്ചിപ്പുഴ സ്വദേശിയായ 41 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ‍് സ്ഥിരീകരിച്ചവരുടെ എണ്ണം 273 ആയി. അതേസമയം ജില്ലയില്‍ 14 പേര്‍ ഇന്ന് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 102 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 170 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 164 പേര്‍ ജില്ലയിലും, ആറു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഓരാള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

coronavirus

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 67 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 12 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 67 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 30 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ ഒന്‍പതു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 186 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (27) പുതിയതായി 11 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 401 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3102 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2321 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 266 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 153 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 5826 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1282 പേര്‍ താമസിക്കുന്നുണ്ട്. ജില്ലയില്‍ നിന്ന് ഇന്ന് 313 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 14251 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് (171 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(27) വരെ അയച്ച സാമ്പിളുകളില്‍ 269 എണ്ണം പൊസിറ്റീവായും 12738 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 800 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+