Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടിയില്‍ ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: രോഗമുക്തി നേടിയത് അഞ്ചു പേര്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 16 ന് യുഎഇയില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 44 വയസുകാരന്‍, ജൂണ്‍ 18 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പന്തളം സ്വദേശിനിയായ 29 വയസുകാരി, ജൂണ്‍ 16 ന് മാള്‍ഡോവയില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശിയായ 20 വയസുകാരന്‍, ജൂണ്‍ 25 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശിയായ 22 വയസുകാരന്‍ ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശിയായ 29 വയസുകാരന്‍ ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ ഇലന്തൂര്‍, നെല്ലിക്കാല സ്വദേശിനിയായ 30 വയസുകാരി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ അഞ്ചു പേര്‍ക്ക് ഇന്ന് രോഗമുക്തരായതായും ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 296 ആയി. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 109 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 186 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 178 പേര്‍ ജില്ലയിലും, എട്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഒരാള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

coronavirus

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 84 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആറു പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 69 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 26 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 196 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 14 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 115 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2558 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2667 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 128 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 129 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 5340 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 137 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കൽ ഓഫീസറുടെ കൺട്രോൾറൂമിൽ 55 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിൻറെ കൺട്രോൾ ട്രോൾ റൂമില്‍ 121 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 923 കോളുകള്‍ നടത്തുകയും, 93 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ ഏഴു ഡോക്ടര്‍മാര്‍ക്കും, 18 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, മൂന്നു മറ്റ് ജീവനക്കാര്‍ക്കും ഉള്‍പ്പെടെ 28 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+