പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് പ്രവാസിയുള്‍പ്പടെ ആറുപേര്‍ക്ക്, ആകെ രോഗികള്‍ 22 ആയി

Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേയ് 23 ന് സൗദിയില്‍ നിന്ന് എത്തിയ കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിനിയായ 69 വയസുകാരി ഉള്‍പ്പടേയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മേയ് 15ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ഉളളന്നൂര്‍ സ്വദേശിനിയായ 44 വയസുകാരി, മേയ് 18ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ഏറത്ത് സ്വദേശിയായ 67 കാരന്‍, മേയ് 18ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ഏറത്ത് സ്വദേശിയായ 32 കാരന്‍, മേയ് 18ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ വി-കോട്ടയം സ്വദേശിനിയായ 25 വയസുകാരി, മേയ് 19 ന് സൗദിയില്‍ നിന്ന് എത്തിയ പുല്ലാട് സ്വദേശിയായ 33 കാരന്‍ എന്നിവര്‍ക്കുമാണ് ഇന്ന് പോസിറ്റീവായത്.

ഇതോടെ ജില്ലയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 22 ആയി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 18 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഏഴു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ നാലു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ അഞ്ചു പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 11 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 45 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി ഒന്‍പതു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. നേരിയ രോഗലക്ഷണം ഉളള അഞ്ചു കോവിഡ് രോഗ ബാധിതരെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി.

 coronavirus1

ജില്ലയില്‍ ഏഴ് സമ്പര്‍ക്കപ്പട്ടികയില്‍ 7 പേര്‍ നിരീക്ഷണത്തിലുണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3333 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 539 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 70 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്(28) എത്തിയ 354 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 3879 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 98 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 42 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 121 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് ഒരു കോള്‍ ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി 251 കോളുകള്‍ നടത്തുകയും, 42 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് മൂന്നു സെഷനിലായി പരിശീലന പരിപാടികള്‍ നടന്നു. നാലു നഴ്‌സുമാരും, 24 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 28 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ബെംഗളൂരുവില്‍ നിന്നെത്തി മുങ്ങി; കൊടുങ്ങല്ലൂരിനെ വട്ടം കറക്കി, പോലീസ് പൊക്കിയപ്പോള്‍ മറുപടി ഇങ്ങനെ..ബെംഗളൂരുവില്‍ നിന്നെത്തി മുങ്ങി; കൊടുങ്ങല്ലൂരിനെ വട്ടം കറക്കി, പോലീസ് പൊക്കിയപ്പോള്‍ മറുപടി ഇങ്ങനെ..

 മുരളീധരന് ചുട്ടമറുപടി, കേരളത്തിന്റെ നേട്ടങ്ങളെ ചിലര്‍ താഴ്ത്തി കെട്ടുന്നുവെന്ന് പിണറായി, വിശദീകരണം!! മുരളീധരന് ചുട്ടമറുപടി, കേരളത്തിന്റെ നേട്ടങ്ങളെ ചിലര്‍ താഴ്ത്തി കെട്ടുന്നുവെന്ന് പിണറായി, വിശദീകരണം!!

English summary
6 more covid positive case conformed in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X