പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ചത് 64 പേര്‍ക്ക്; ആകെ രോഗബാധിതര്‍ 649
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവല്ലയില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്. കൂടാതെ ചെന്നൈയില്‍ നിന്നും എത്തി ജൂലൈ 12ന് കോട്ടയത്ത് രോഗം സ്ഥിരീകരിച്ച നെടുമ്പ്രം, പൊടിയാടി സ്വദേശിയായ 48 വയസുകാരന്‍ ജില്ലയില്‍ ചികിത്സയില്‍ ഉണ്ട്.
നിലവില്‍ ജില്ലയില്‍ ഇതുവരെ ആകെ 649 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്.ആകെ രോഗമുക്തരായവരുടെ എണ്ണം 317 ആണ്. പത്തനംതിട്ട ജില്ലക്കാരായ 331 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 319 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 156 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 18 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 85 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 36 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 28 പേരും, ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ ഒന്‍പതു പേര്‍ ഐസൊലേഷനില്‍ ഉണ്ട്.ജില്ലയില്‍ ആകെ 335 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.ഇന്ന് പുതിയതായി 53 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 1866 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1498 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2141 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 62 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 43 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 5505 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 138 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 117 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 934 കോളുകള്‍ നടത്തുകയും, 17 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
Recommended Video













Click it and Unblock the Notifications