പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേർക്ക് ; 6 പേര്‍ക്ക് രോഗമുക്തി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട; ജില്ലയിൽ ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന നാല് പേർക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ആകെ 113 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാൾ മരണമടഞ്ഞിട്ടുണ്ട്.ജില്ലയില്‍ ഇന്ന് 6 പേര്‍ രോഗവിമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 31 ആണ്. നിലവില്‍ ജില്ലയില്‍ 81 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 76 പേര്‍ ജില്ലയിലും 5 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 37 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ 8 പേരും, ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 40 പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 28 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 114 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി 16 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

 coronavirus19-158

 മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകൾ വീണയും വിവാഹിതരാകുന്നു മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകൾ വീണയും വിവാഹിതരാകുന്നു

ജില്ലയില്‍ 102 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3391 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 926 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 31 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 285 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4419 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 124 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 43 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 134 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 6 കോളുകള്‍ ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 573 കോളുകള്‍ നടത്തുകയും, 82 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

Recommended Video

cmsvideo
പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലെ ഗതാഗതം പുനഃസ്ഥാപിച്ചു

വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി; കയ്യക്ഷരം അഞ്ചുവിന്റേതല്ല; മാനസിക പീഢനം; ആരോപണംവിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി; കയ്യക്ഷരം അഞ്ചുവിന്റേതല്ല; മാനസിക പീഢനം; ആരോപണം

English summary
7 covid cases confirmed in pathanamthitta today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X