Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ ഇന്ന് രോഗികളേക്കാള്‍ കൂടുതല്‍ രോഗ മുക്തര്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 7 പേര്‍ക്ക്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 18ന് മധ്യപ്രദേശില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിയായ 63 വയസുകാരന്‍, ജൂണ്‍ 20ന് കുവൈറ്റില്‍ നിന്നും എത്തിയ പ്രമാടം, ളാക്കൂര്‍ സ്വദേശിയായ 42 വയസുകാരന്‍, ജൂണ്‍ 14ന് സൗദിയില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശിയായ 44 വയസുകാരന്‍, ജൂണ്‍ ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനിയായ 19 വയസുകാരി, ജൂണ്‍ 19 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിനിയായ 33 വയസുകാരി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ദമാമില്‍ നിന്നും വന്ന പന്തളം സ്വദേശിയായ 31 വയസുകാരന്‍ തിരുവനന്തപുരത്തും, സൗദിയില്‍ നിന്നും വന്ന ആറന്മുള സ്വദേശിയായ 54 വയസുകാരന്‍ മഞ്ചേരിയിലും ചികിത്സയിലാണ്. ഇവര്‍ പത്തനംതിട്ട ജില്ലയില്‍ എത്തിയിട്ടില്ല.

ജില്ലയില്‍ ഇതുവരെ ആകെ 330 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 159 ആണ്. ഇന്ന് 20 പേര്‍ രോഗമുക്തരായി.
നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 170 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 160 പേര്‍ ജില്ലയിലും, 10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഒരാള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

 coronavirus1

Recommended Video

cmsvideo
    Ernakulam മാര്‍ക്കറ്റ് കോവിഡ് കാരണം അടച്ചു | Oneindia Malayalam

    പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 73 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 10 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 63 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 26 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 184 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 10 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

    ജില്ലയില്‍ 139 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2528 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2728 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 126 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 262 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 5395 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 139 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

    ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 87 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 115 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്1272 കോളുകള്‍ നടത്തുകയും, 26 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+