പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക്: രോഗമുക്തരായത് 3 പേര്‍

Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 19 ന് ഒമാനില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 32 വയസുകാരന്‍, ജൂണ്‍ 19 ന് ഒമാനില്‍ നിന്നും എത്തിയ പന്തളം സ്വദേശിനിയായ 28 വയസുകാരി, ജൂലൈ ഒന്നിന് സൗദിയില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിയായ 38 വയസുകാരന്‍, ജൂണ്‍ 24 ന് ബഹ്‌റനില്‍ നിന്നും എത്തിയ കടപ്ര സ്വദേശിയായ 52 വയസുകാരന്‍ ജൂണ്‍ 22 ന് ഗുജറാത്തില്‍ നിന്നും എത്തിയ മൈലപ്ര, കുമ്പഴ സ്വദേശിയായ 60 വയസുകാരന്‍, പത്തനംതിട്ട, കുലശേഖരപതി സ്വദേശിയായ 42 വയസുകാരന് രോഗം സ്ഥിരീകരിച്ചു, പത്തനംതിട്ട, കുലശേഖരപതി സ്വദേശിയായ 48 വയസുകാരന് എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ ഇതുവരെ ആകെ 400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 218 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 181 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 169 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്.

coronavirus1

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 74 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 13 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒന്‍പതു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 64 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 32 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 200 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 16 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 449 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2754 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2548 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 126 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 171 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 5751 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 135 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 109 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 136 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 960 കോളുകള്‍ നടത്തുകയും, 16 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 10 ഡോക്ടര്‍മാര്‍ക്കും, 28 സ്റ്റാഫ് നേഴ്‌സുമാര്‍ക്കും, മൂന്നു ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 41 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.

English summary
7 more covid case confirmed in patthanamthitta toady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X