പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക്; ഒരാള്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

പത്തനംതിട്ട; ജില്ലയില്‍ ഇന്ന് ഏഴുപേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ചാം തിയതി മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശിയായ 54 വയസുകാരന്‍, കഴിഞ്ഞമാസം 21 കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 65 വയസുകാരി, 28ന് അബുദാബിയില്‍ നിന്നും എത്തിയ ആനിക്കാട് സ്വദേശിനിയായ 28 വയസുകാരി, ഈ മാസം രണ്ടിന് കുവൈറ്റില്‍ നിന്നും എത്തിയ നിരണം സ്വദേശിനിയായ 32 വയസുകാരി,മൂന്നിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മല്ലപ്പുഴശ്ശേരി സ്വദേശിയായ 32 വയസുകാരന്‍, 2 ന് ദില്ലിയില്‍ നിന്നും നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശിയായ 65 വയസുകാരന്‍, 4 ന് ദില്ലിയില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശിയായ 4 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 128 ആയി. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. അതേസമയം ജില്ലയില്‍ ഇന്ന് ഒരാള്‍ രോഗവിമുക്തനായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 38 ആയി. നിലവില്‍ ജില്ലയില്‍ 89 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 85 പേര്‍ ജില്ലയിലും, നാലുപേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 41 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചുപേരും ജനറല്‍ ആശുപത്രി അടൂരില്‍ നാലുപേരും, കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍(CFLTC) റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 43 പേരും ഐസലേഷനില്‍ ഉണ്ട്.

coronavirus

സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 107 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി 11 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 107 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3305 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 947 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 147 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 301 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4359 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 129 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 934 പേര്‍ താമസിക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Recommended Video

cmsvideo
POSITIVE STORY: തിരുവനന്തപുരം ജില്ലയിൽ ഇന്നലെ കോവിഡ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തില്ല

English summary
7 more covid case conformed in Pathanamthitta today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X