പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീപ്രവേശനത്തെ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ 70 % ആദ്യം അനുകൂലിച്ചിരുന്നു; എസ് കൃഷ്ണകുമാര്‍

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനത്തെ ആദ്യഘട്ടത്തില്‍ ആര്‍എസ്എസ് എതിര്‍ത്തിരുന്നില്ലെന്ന് അയ്യപ്പ ധര്‍മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ് കൃഷ്ണകുമാര്‍. ആര്‍എസ്എസിലെ ഭൂരിപക്ഷം പേര്‍ക്കും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പിന്നീട് രാഷ്ട്രീയ ലക്ഷ്യത്തിനായി നിലപാട് മാറ്റിയതാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി വിട്ട എസ് കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.

30 ശതമാനം പേര്‍ മാത്രമായിരുന്നു സ്ത്രീകള്‍ ശബരിമലയില്‍ കയറേണ്ടെന്ന് പറഞ്ഞിരുന്നത്. 70 ശതമാനം പേരും യുവതീ പ്രവേശനത്തെ അനുകൂലിച്ചു. എന്നാല്‍ പന്തളത്തെ നാമജപ ഘോഷയാത്രയ്ക്ക് ലഭിച്ച പിന്തുണ കണ്ടാണ് ആര്‍എസ്എസ് നിലപാട് മാറ്റിയത്. സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് സുപ്രീംകോടതി വിധിക്ക് ഒരു വര്‍ഷം മുമ്പ് തന്നെ കെ സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

 cpm

ബാലകൃഷ്ണനും കൂടെയുള്ളവര്‍ക്കും വലിയ സ്വീകരണമായിരുന്നു പന്തളത്ത് സിപിഎം ഒരുക്കിയിരുന്നത്. എസ് കൃഷ്ണകുമാറടക്കം പന്തളത്തെ ബിജെപിയുടെ നേതൃനിരയൊന്നാകെ ബിജെപി വിട്ടെന്നാണ് സിപിഎം അവകാശപ്പെടുന്നത്. സിപിഎം നേതൃത്വത്തിൽ ചേർന്ന രാഷ്ട്രീയവിശദീകരണ യോഗത്തിൽ പാർടി സംസ്ഥാന ‌സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവൻ പ്രവർത്തകരെ സ്വീകരിച്ചു. ബി.എം.എസ് മേഖല ജോ. സെക്രട്ടറി എം സി സദാശിവൻ, ബി.ജെ.പി മുൻസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ എം.ആർ മനോജ് കുമാർ, ബാലഗോകുലം മുൻ താലൂക്ക് സെക്രട്ടറി അജയകുമാർ വാളാകോട്ട്, മുൻസിപ്പൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്‌ സുരേഷ്, മഹിളാ മോർച്ച ആറന്മുള നിയോജമണ്ഡലം സെക്രട്ടറി ശ്രീലത, വള്ളിക്കോട് പഞ്ചായത്ത് സെക്രട്ടറി ബാലമുരളി എന്നിവരടക്കം 30 ൽ അധികം ബിജെപി നേതാക്കളും പ്രവർത്തകരുമാണ് സ്വീകരണം ഏറ്റുവാങ്ങിയത്.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

Recommended Video

cmsvideo
കങ്കണയും സന്തോഷ് പണ്ഡിറ്റും എങ്ങനെ ബിജെപിയില്‍ ചേര്‍ന്നെന്ന് ഇപ്പോ മനസ്സിലായി

പത്തനംതിട്ട ഡിസിസി അംഗവും മുൻ പഞ്ചായത്തംഗവുമായ വി ടി ബാബു, കർഷക കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ്‌ പന്തളം വിജയൻ, കേരള കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ്‌ ഇടിക്കുള വർഗീസ് എന്നിവരടക്കം 25 ൽ അധികം കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും യോഗത്തിൽ സ്വീകരിച്ചു. യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.ജെ തോമസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ ഉണ്ണികൃഷ്ണപിള്ള, അഡ്വ. കെ അനന്തഗോപൻ,ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി. ബി ഹർഷകുമാർ,ടി.ഡി ബൈജു, എ.പത്മകുമാർ തുടങ്ങിയവർ സന്നിഹിതരായി.

സ്വരാജിനെതിരെ വിവേക് ഗോപന്‍? തോമസ് ജേക്കബും എറണാകുളത്ത്; വന്‍ മുന്നേറ്റം പ്രതീക്ഷിച്ച് ബിജെപിസ്വരാജിനെതിരെ വിവേക് ഗോപന്‍? തോമസ് ജേക്കബും എറണാകുളത്ത്; വന്‍ മുന്നേറ്റം പ്രതീക്ഷിച്ച് ബിജെപി

English summary
70% of RSS workers, including K Surendran, were initially in favor of women's entry in sabaraimala; S. Krishnakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X