പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചുമകളെ ആക്രമിച്ച് ഒളിവിൽ കഴിഞ്ഞ 70 കാരന് കൊവിഡ്; സമ്പർക്ക പട്ടികയിൽ 100 ഓളം പേർ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട; കൊച്ചുമകളെ ആക്രമിച്ച് ഒളിവിൽ കഴിയുകയായിരുന്ന 70 വയസുകാരനെ ഒടുവിൽ പിടികൂടിയത് 'ആരോഗ്യ വകുപ്പ്'. സംഭവ ശേഷം ഒളിവിൽ കഴിഞ്ഞ ഇയാളെ 25 ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ എത്തിച്ചു. കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇയാൾ 'പിടിയിലായത്'. ഇയാൾ ഒളിലാണെന്നായിരുന്നു പോലീസ് വാദം.

കഴിഞ്ഞ മാസം 9 നാണ് നെടുമ്പ്രം സ്വദേശിയായ ഇയാൾ പേരക്കുട്ടിയെ ആക്രമിച്ചത്. വീട്ടിൽ സംഘമായിരുന്നത് മദ്യപിച്ചത് മരുമകൾ എതിർത്തു. തുടർന്ന് ഇയാൾ മരുമകളെ ആക്രമിക്കാൻ ഒരുങ്ങി. ഇതിനിടിലേക്കാണ് പെൺകുട്ടി കയറി വന്നത്. ഇതോടെ കുട്ടിക്ക് വെട്ടേൽക്കുകയായിരുന്നു. സംഭവശേഷം ഇയാൾ ഒളിവിൽ പോയി. ആക്രമത്തിൽ ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തെങ്കിലും പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.

പ്രതി ഒളിവിൽ തുടരുകയാണെന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ ഈ സമയങ്ങളിൽ എല്ലാം ഇയാൾ നാട്ടിൽ തന്നെ വിലസുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇയാൾ കോച്ചേരിമുക്കത്തെ വീട്ടിലേക്ക് മാറി. ഇതിനിടെ കൊവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതോടെ ഇയാളുടെ സ്രവം പരിശോധിക്കുകയായിരുന്നു. ഫലം വന്നപ്പോൾ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഇയാളുടെ സമ്പർക്ക പട്ടികയിൽ നൂറോളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

'ചാൻസ് കിട്ടാൻ കിടപ്പറ തുറന്നിട്ടില്ല,തുണി ഉടുക്കാതെ മത്തി വറത്തിട്ടില്ല.. ടാക്സ് അടയ്ക്കുന്ന ആൾ''ചാൻസ് കിട്ടാൻ കിടപ്പറ തുറന്നിട്ടില്ല,തുണി ഉടുക്കാതെ മത്തി വറത്തിട്ടില്ല.. ടാക്സ് അടയ്ക്കുന്ന ആൾ'

English summary
70year old man who went into hiding after attacking his grand daughter tested covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X