പത്തനംതിട്ട ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 75 പേര്‍ക്ക്, രോഗമുക്തി 33 പേര്‍ക്ക്
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 33 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 17 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 46 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഏഴു ദിവസങ്ങള്‍ തുടര്‍ച്ചയായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ പത്തനംതിട്ട എ.ആര്‍ ക്യാമ്പ് ക്ലസ്റ്റര്‍, കുറ്റപ്പുഴ ക്ലസ്റ്റര്‍, കോട്ടാങ്ങല്‍ ക്ലസ്റ്റര്‍ എന്നിവ നിയന്ത്രണവിധേയമായതായി പ്രഖ്യാപിച്ചു.
ജില്ലയില്‍ ഇതുവരെ ആകെ 1918 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 908 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 2 പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 33 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1658 ആണ്. പത്തനംതിട്ട ജില്ലക്കാരായ 258 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 250 പേര്‍ ജില്ലയിലും എട്ടുപേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 82 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 45 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലുപേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 37 പേരും പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 31 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 56 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 27 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 282 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 19 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 5049 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1332 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1481 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 103 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 79 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7862 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.73 ശതമാനമാണ്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.10 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 45 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 112 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1375 കോളുകള്‍ നടത്തുകയും 14 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 15 സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് സിഎഫ്എല്‍ടിസി മാനേജ്‌മെന്റ് പരിശീലനം നല്‍കി












Click it and Unblock the Notifications