Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് എട്ടുപേര്‍ക്ക്; ഒരാള്‍ക്ക് രോഗമുക്തി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് എട്ടുപേര്‍ക്ക്. ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും എത്തിയ കാട്ടൂര്‍ സ്വദേശിയായ 36 വയസുകാരന്‍, ജൂണ്‍ ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനിയായ 54 വയസുകാരി, ജൂണ്‍ 13 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ 24 വയസുകാരന്‍, ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ തുവയൂര്‍ നോര്‍ത്ത്, മണക്കാല സ്വദേശിയായ 34 വയസുകാരന്‍, ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ പളളിക്കല്‍, പെരിങ്ങനാട് സ്വദേശിയായ 61 വയസുകാരന്‍ ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ പളളിക്കല്‍, പെരിങ്ങനാട് സ്വദേശിയായ 37 വയസുകാരന്‍, ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ പളളിക്കല്‍, ചെറുകുന്നം സ്വദേശിയായ 39 വയസുകാരന്‍. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ കോന്നി, പയ്യനാമണ്‍ സ്വദേശിയായ 28 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരടെ എണ്ണം 194 ആയി. കൂടാതെ കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്.ആകെ രോഗമുക്തരായവരുടെ എണ്ണം 67 ആണ്. കൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ ചികിത്സയില്‍ ആയിരുന്ന വ്യക്തിയും രോഗമുക്തയായി.

coronavirus

നിലവില്‍ ജില്ലയില്‍ 126 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 121 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 53 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒന്‍പതു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 68 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഏഴു പേര്‍ ഐസൊലേഷനില്‍ ഉണ്ട്.ജില്ലയില്‍ ആകെ 137 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.ഇന്ന് പുതിയതായി 11 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 564 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3255 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1506 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 167 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 279 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 5325 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 135 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+