കുവൈത്തില്‍ നിന്നും വന്ന 5 പേര്‍ ഉള്‍പ്പടെ പത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9 പേര്‍ക്ക്
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മേയ് 27ന് കുവൈറ്റില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശിനിയായ 38 വയസുകാരി, മേയ് 27ന് കുവൈറ്റില്‍ നിന്നും എത്തിയ കടപ്ര സ്വദേശിനിയായ 39 വയസുകാരി, മേയ് 27ന് കുവൈറ്റില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിയായ 26 വയസുകാരന്‍, മേയ് 26ന് കുവൈറ്റില്‍ നിന്നും എത്തിയ തീയാടിക്കല്‍ സ്വദേശിനിയായ 53 വയസുകാരി, മേയ് 30ന് കുവൈറ്റില്‍ നിന്നും എത്തിയ നിരണം സ്വദേശിയായ 28 വയസുകാരന്‍ എന്നിവരാണ് വിദേശത്ത് നിന്നും എത്തിയ രോഗികള്‍
ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി കരിക്കുളം സ്വദേശിനിയായ 61 വയസുകാരി, മേയ് 25ന് അഹമ്മദബാദില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിനിയായ 62 വയസുകാരി, ജൂണ്‍ മൂന്നിന് ചെന്നൈയില്‍ നിന്നും എത്തിയ മണ്ണടി സ്വദേശിയായ 26 വയസുകാരന്‍, ജൂണ്‍ രണ്ടിന് ഗുജറാത്തില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിയായ 35 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നത്.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് ആരും രോഗവിമുക്തരായില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 25 ആണ്. നിലവില്‍ ജില്ലയില്‍ 64 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 59 പേര്‍ പത്തനംതിട്ട ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 43 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ 10 പേരും, ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 18 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 22 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 94 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (6) പുതിയതായി 17 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 88 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3277 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 927 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന്(6) തിരിച്ചെത്തിയ 58 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 253 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 4292 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 120 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1137 പേര്‍ താമസിക്കുന്നുണ്ട്. ജില്ലയില്‍ നിന്ന് ഇന്ന് 227 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 9205 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 166 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 86 എണ്ണം പൊസിറ്റീവായും 8451 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 464 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.












Click it and Unblock the Notifications