പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയിൽ ഇന്ന് 9 പേർക്ക് കൊവിഡ്!! 12 പേർക്ക് രോഗമുക്തി! വിദേശത്ത് നിന്ന് വന്നവർക്കും രോഗം

Google Oneindia Malayalam News

പത്തനംതിട്ട; ജില്ലയിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ചെന്നൈ, മസ്കറ്റ്, ദില്ലി, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ ആകെ 169 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 12 പേർ രോഗമുക്തി നേടി.

coronavirus46-

Recommended Video

cmsvideo
എന്റെ പൊന്ന് അള്ളാഹു ഈ കൊറോണ ഒന്ന് മാറ്റി തരാമോ | Oneindia Malayalam|

ഇതുകൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയിലും, കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ ഉണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 64 ആണ്.

നിലവില്‍ ജില്ലയില്‍ 104 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 99 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 42 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 10 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 58 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ അഞ്ചു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 116 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 25 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 566 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3299 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1213 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 118 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 205 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 5078 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 133 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

'അന്ന് രാത്രി ഞാൻ നിന്നെ കുറിച്ച് ആലോചിച്ചു,സച്ചീ,നീ കരയ്ക്കെത്തിച്ച,നങ്കൂരമിട്ട,അമ്മ,ചേട്ടൻ,ചേച്ചി'അന്ന് രാത്രി ഞാൻ നിന്നെ കുറിച്ച് ആലോചിച്ചു,സച്ചീ,നീ കരയ്ക്കെത്തിച്ച,നങ്കൂരമിട്ട,അമ്മ,ചേട്ടൻ,ചേച്ചി

English summary
9 more covid cases in pathanamthitta today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X