പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെളളം, വൈദ്യുതി ബിൽ കുടിശിക 90ലക്ഷം; ക‌ടം ഏറ്റെടുക്കില്ലെന്ന് നഗരസഭ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കുടിവെളളം, വൈദ്യുതി ചാർജ് ഇനത്തിൽ ജനറൽ ആശുപത്രിയിൽ നിന്ന് വാട്ടർ അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും അടയ്ക്കാനുളളത് 90ലക്ഷം രൂപ. സാമ്പത്തിക പ്രതിസന്ധിയുളളതിനാൽ ഇത്രയും തുക നഗരസഭയ്ക്ക് ഏറ്റെടുക്കാനാവില്ലെന്ന് ചെയർപേഴ്സൺ. ഇന്നലെ നടന്ന ആശുപത്രി വികസന സമിതിയോഗത്തിൽ ആർഎംഒ ഡോ. ആശിഷ് മോഹൻകുമാറാണ് കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പുകളുടെ നോട്ടീസ് ലഭിച്ചതായി അറിയിച്ചത്.

<strong>കുടിയേറ്റമേഖലയിലെ വരള്‍ച്ചാ ലഘൂകരണ പദ്ധതി; ഹരിതവേലികള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ബുധനാഴ്ച തുടങ്ങും, കബനീതീരത്ത് നട്ടുപിടിപ്പിക്കുന്നത് പതിനായിരം വൃക്ഷത്തൈകള്‍!!</strong>കുടിയേറ്റമേഖലയിലെ വരള്‍ച്ചാ ലഘൂകരണ പദ്ധതി; ഹരിതവേലികള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ബുധനാഴ്ച തുടങ്ങും, കബനീതീരത്ത് നട്ടുപിടിപ്പിക്കുന്നത് പതിനായിരം വൃക്ഷത്തൈകള്‍!!

ആശുപത്രികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയതോടെ പത്തനംതിട്ട ജനറൽ ആശുപത്രി നഗരസഭയുടെ കീഴിലാണ്. എന്നാൽ, 90ലക്ഷത്തിന്റെ ബാദ്ധ്യത നഗരസഭയ്ക്ക് ഏറ്റെടുക്കാനാവില്ലെന്ന് വികസന സമിതിയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച നഗരസഭ ചെയർപേഴ്സൺ ഗീതാസുരേഷ് പറഞ്ഞു. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാകാനാണ് സാദ്ധ്യത.

Pathanamthitta

വൈദ്യുതി ചാർജ്ജ് ഇനത്തിൽ 72 ലക്ഷവും വെള്ളക്കരമായി 18 ലക്ഷവുമാണ് കുടിശികയായിട്ടുളളത്. ആശുപത്രി പ്രവർത്തനം തടസപ്പെടാതിരിക്കാൻ ഉമടമസ്ഥാവകാശം ആരോഗ്യവകുപ്പിനെ തിരികെ ഏൽപ്പിക്കുന്നതിന് സമ്മതമാണെന്ന് ഗീതാസുരേഷ് അഭിപ്രായപ്പെട്ടു. അംഗങ്ങളിൽ ചിലർ ഇതിനെ പിന്തുണച്ചു.

English summary
90 lakh Dues for electricity and water bill in Pathanamthitta General Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X