പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 93 പേര്‍ക്ക്; സമ്പര്‍ക്ക രോഗികള്‍ 65
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 65 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇന്ന് 45 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇന്ന് രണ്ട് കോവിഡ് ബാധിതര്‍ മരണമടഞ്ഞു.
(1)ഓഗസ്റ്റ് 10ന് കോവിഡ് സ്ഥിരീകരിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നെല്ലിക്കാല സ്വദേശി വി.എ.അലക്‌സാണ്ടര്‍ (76) ആണ് മരണമടഞ്ഞത്. കാന്‍സര്‍, കിഡ്‌നി സംബന്ധമായ അസുഖം, ഡയബറ്റിസ്, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയവ ഉണ്ടായിരുന്നു. ഓഗസ്റ്റ് 21ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി. ഓഗസ്റ്റ് 22ന് പുലര്‍ച്ചെ 1.30 ന് മരണമടഞ്ഞു. കാന്‍സര്‍ മുലമുളള സങ്കീര്‍ണ്ണതകള്‍ ആണ് മരണ കാരണം.
(2) കോട്ടാങ്ങല്‍, കുളത്തൂര്‍ സ്വദേശി ദേവസ്യ ഫിലിപ്പോസ് (വിശദാംശങ്ങള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ലിസ്റ്റില്‍ ഒന്നാമതായി കാണിച്ചിട്ടുണ്ട്.).
ജില്ലയില്‍ ഇതുവരെ ആകെ 2498 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1348 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 10 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ രണ്ടു പേര്‍ കാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

ആകെ രോഗമുക്തരായവരുടെ എണ്ണം 1926 ആണ്. പത്തനംതിട്ട ജില്ലക്കാരായ 560 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 546 പേര്‍ ജില്ലയിലും, 14 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 173 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 83 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 62 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 30 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 204 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 35 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 591 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 94 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 6356 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1435 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1862 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 106 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 123 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9653 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 34 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1398 കോളുകള്‍ നടത്തുകയും, 16 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 45 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡെഡ് ബോഡി മാനേജ്‌മെന്റ് പരിശീലനം നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.












Click it and Unblock the Notifications