Get Updates
Get notified of breaking news, exclusive insights, and must-see stories!

27 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ അമ്മ ഭിത്തിയില്‍ ഇടിച്ച് കൊലപ്പടുത്തി

പത്തനംതിട്ട: 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. നവജാത ശിശുവിനെ തല ഭിത്തിക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ബ്ലെസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കുഞ്ഞ് മരണപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്. പരിക്ക് പറ്റിയ കുഞ്ഞിനെ ചികിത്സയ്‌ക്കായി രക്ഷിതാക്കൾ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. തൊട്ടിലില്‍ നിന്ന് വീണവെന്നായിരുന്നു പറഞ്ഞിരുന്നത്.

ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നു. മരണം സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. തലയക്ക് പിന്നിലേറ്റ കനത്ത ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. ശരീരത്തില്‍ മറ്റ് കാര്യമായ പരിക്കുകളും ഉണ്ടായില്ല. ഇതേ തുടർന്ന് മരണത്തില്‍ സംശയം തോന്നിയ പോലീസ് അമ്മ ബ്ലെസ്സി, അച്ഛൻ കാവാലം സ്വദേശി ബെന്നി സേവ്യർ എന്നിവരെ ചോദ്യം ചെയ്തു. തുടർന്നാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.

pathanamthitta

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ചില അസുഖങ്ങളും പിടിപെട്ടിരുന്നു. കുഞ്ഞ് എപ്പോഴും കരച്ചിലായിരുന്നു. ഇത് തന്റെ പഠനത്തിന് തടസ്സമാകുമെന്ന് കണ്ടാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് യുവതി പറയുന്നത്. കോട്ടയത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ പഠനത്തിനിടെയായിരുന്നു ബ്ലെസി ബെന്നിയ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. നിലവിൽ ബന്ധുക്കളുമായി ഇരുവർക്കും ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+