'ഞാനുമൊരു സിപിഎമ്മുകാരന്‍': നേതാക്കള്‍ക്കെതിരേ ആരോപണമുന്നയിച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
പത്തനംതിട്ട: പത്തനംതിട്ടയില്‍ സി പി എം നേതാക്കള്‍ക്കെതിരെ കുറിപ്പെഴുതി വെച്ച് ഗൃഹനാഥന്റെ ആത്മഹത്യ. പെരുനാട് സ്വദേശി ബാബു (64) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് വീട്ടിലുണ്ടായിരുന്ന ബാബുവിനെ ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്തുള്ള റബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജില്ലയിലെ പ്രമുഖ സി പി എം നേതാക്കള്‍ക്കെതിരെയടക്കം ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് ബാബുവിന്റെ ആത്മഹത്യക്കുറിപ്പ്.
സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി റോബിന്‍, വാര്‍ഡ് അംഗം എന്നിവർക്കെതിരെയാണ് ആരോപണം. തന്റെ പേരിലുള്ള സ്ഥലം വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ബലം പ്രയോഗിച്ച് അളന്നെടുത്തുവെന്ന ആരോപണം ബാബുവിനുണ്ടായിരുന്നു. ഇതിലെ മനഃപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.

താനും ഒരു സി പി എം പ്രവര്‍ത്തകനാണെന്ന് ബാബു കുറിപ്പില്‍ പറയുന്നത്. വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി നേരത്തെ കുറച്ച് സ്ഥലം പഞ്ചായത്തിന് നല്‍കിയിരുന്നു. ഇത് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് രണ്ടേകാല്‍ സെന്റ് സ്ഥലം കൂടി വേണമെന്നായി. എന്നാല്‍ ഇതിന് ബാബു തയ്യാറായില്ല. ഇതോടെ താലൂക്ക് സര്‍വേയറെ എത്തിച്ച് അളക്കുകയും ചെയ്തു. പ്രശ്ന പരിഹാരത്തിനായി പാര്‍ട്ടി നേതാക്കള്‍ക്ക് നാല് ലക്ഷം രൂപ നല്‍കിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ സി പി എം നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്












Click it and Unblock the Notifications