Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 100 വര്‍ഷം തടവ്

jail

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 100 വര്‍ഷത്തെ കഠിന തടവും പിഴയും വിധിച്ച് കോടതി. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്.

പിഴത്തുകയായ രണ്ടര ലക്ഷം രൂപ പെണ്‍കുട്ടിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം 80 വര്‍ഷം ജയിലില്‍ കഴിയണം. ബലാത്സംഗം തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

2020ല്‍ പ്രതിയുടെ വീടിന് സമീപത്തെ ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ സംഭവ ദിവസം തന്നെ പൊലീസ് കേസെടുക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+