പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകരവിളക്കിന് സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി എ.പദ്മകുമാർ

  • By Desk
Google Oneindia Malayalam News

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡണ്ട് എ.പത്മകുമാർ പറഞ്ഞു. സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവസാനവട്ട അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ ദേവസ്വംബോർഡും സർക്കാർ വകുപ്പുകളും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയും യോജിപ്പോടെയാണ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയത്. തിരുവാഭരണഘോഷയാത്ര തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ പതിനെട്ടാംപടിക്കു മുകളിൽ എത്തും.

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് അംഗങ്ങളും ചേർന്ന് തിരുവാഭരണം സ്വീകരിക്കും. ആറരയ്ക്കാണ് ദീപാരാധന നടക്കുക. 7.52 നാണ് മകരസംക്രമപൂജയും നെയ്യഭിഷേകവും നടക്കുക. തിരുവാഭരണം കാണാനും മകരജ്യോതി ദർശിക്കാൻ എത്തുന്ന തീർത്ഥാടകർക്ക് കുടിവെള്ളം, ഔഷധ വെള്ളം, ബിസ്കറ്റ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പോലീസും മറ്റ് വകുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷയ്ക്കായി ബാരിക്കേഡുകളുടെ ക്രമീകരണവും പൂർത്തിയായിട്ടുണ്ട്.

 പൂര്‍ണ്ണ സുരക്ഷയൊരുക്കി

പൂര്‍ണ്ണ സുരക്ഷയൊരുക്കി

മകരജ്യോതി ദർശിക്കുന്ന തീർത്ഥാടകർക്ക് സുരക്ഷ നൽകുന്നതിനുവേണ്ടി എൻഡിആർഎഫ്, ആർ.എ.എഫ് എന്നിവ പൂർണ്ണ സജ്ജമാണ്. അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങൾ ദേവസ്വംബോർഡ് ആവശ്യത്തിന് കരുതിയിട്ടുണ്ട്. ജനുവരി 19വരെ ഭക്തർക്ക് ദർശനം ഉണ്ടാകും. പതിനെട്ടിന് നെയ്യഭിഷേകം അവസാനിക്കും. ഇന്ന് രാവിലെ (ജനുവരി 14) 10 മണിക്ക് ഹരിവരാസനം പുരസ്കാര വിതരണവും നടക്കും. പമ്പയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ടാറ്റാ കമ്പനിയെയും സഹായങ്ങൾ ചെയ്ത് സംഘങ്ങൾ, വ്യക്തികൾ എന്നിവരെ ആദരിക്കും.

 അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജം

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജം



സന്നിധാനത്ത് ഇത്തവണ ആരോഗ്യവകുപ്പിന്റെ വിവിധ കേന്ദ്രങ്ങളിൽ സീസണിൽ 1,86,484 രോഗികൾ പരിശോധനയ്ക്ക് വിധേയമായി. 140 ഹാർട്ട് അറ്റാക്ക് കേസുകളാണ് ഉണ്ടായത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആംബുലൻസും ആംബുലൻസ് ഡ്രെവർമാരും സദാ ജാഗരൂകരാണ്. മകരസംക്രമ പൂജയ്ക്കുള്ള നെയ്യഭിഷേകം തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് എത്തിക്കുന്ന നെയ് മാത്രം വച്ചായിരിക്കും നിർവഹിക്കുക. ഇതിന്റെ ആടിയ ശിഷ്ടം നെയ്യ് കൊട്ടാരം പ്രതിനിധികൾക്ക് തന്നെ നൽകും. തിരുവിതാംകൂറിന്റെ അവകാശം അതേപടി നിലനിർത്തണമെന്നാണ് ബോർഡ് ആഗ്രഹിക്കുന്നതെന്ന് യോഗത്തിൽ പ്രസിഡന്റ് പറഞ്ഞു. കളഭാഭിഷേകത്തിന് ഉള്ള കളഭം പന്തളം കൊട്ടാരത്തിൽ നിന്നുള്ളത് മാത്രം എടുക്കുമെന്നും പത്മകുമാർ പറഞ്ഞു. ഇവരുടെ അവകാശങ്ങൾ പൂർണമായി പാലിക്കപ്പെടണം. വൈദ്യുതി, വെളിച്ചം, കുടിവെള്ളം എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി എടുത്തതായും യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു. ദേവസ്വംബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, അഡ്വ.എൻ.വിജയകുമാർ, ദേവസ്വംകമ്മീഷണർ എൻ.വാസു, ചീഫ് എ്ൻജിനിയർ ശങ്കരൻപോറ്റി, സന്നിധാനം പൊലീസ് കൺട്രോളർമാരായ എസ്.സുജിത്ത് ദാസ്, വി.അജിത്ത്, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ്കുമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

 തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ്

തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ്



സന്നിധാനത്ത് കെട്ടിടങ്ങൾക്ക് മുകളിൽ കയറിനിന്ന് മകരവിളക്ക് കാണുന്നതിന് ഭക്തജനങ്ങൾ ശ്രമിക്കരുതെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് എ പത്മകുമാർ അഭ്യർത്ഥിച്ചു. വലിയ അപകടസാധ്യത കണക്കിലെടുത്താണിത്. കെട്ടിടങ്ങൾക്ക് മുകളിലേക്ക് അയ്യപ്പഭക്തർ കടക്കുന്നത് തടയുന്നതിന് മുകളിലേക്കുള്ള വഴി അടച്ച് ഗാർഡുമാർ താക്കോൽ ലയ്‌സൺ ഓഫീസറെ ഏൽപ്പിക്കണമെന്ന് നിർദ്ദേശം നൽകി.

English summary
a padmakumar about preparations for makaravilakku
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X