പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എ പത്മകുമാര്‍ രാജിവെച്ചേക്കും, ചരടുവലിക്കുന്നത് കമ്മീഷര്‍, രാജീക്കായി ശക്തമായ സമ്മര്‍ദമെന്ന് സൂചന

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എ പത്മകുമാര്‍ രാജി വെയ്ക്കുമെന്ന് സൂചന. രാജീക്കായി ശക്തമായ സമ്മര്‍ദമാണ് പത്മകുമാറിന് മേല്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ നടത്തിയ വാദങ്ങള്‍ തന്റെ അറിവോടെയല്ലെന്ന് പ്രസിഡണ്ട് പത്തനംതിട്ടയില്‍ വ്യക്ത്തമാക്കിയതോടെ സര്‍ക്കാരിന് പത്മകുമാറിന്റെ രാജിയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലന്ന സ്ഥിതിയാണ് .

92 ശതമാനം ഹാജര്‍, 365 വാക്കുകള്‍,അഞ്ച് വര്‍ഷം.. പാര്‍ലമെന്‍റില്‍ എല്‍ കെ അദ്വാനിയുടെ പ്രകടനം ഇങ്ങനെ
അതേസമയം ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പ്രസിഡണ്ടിന്റെ നിലപാടിനെ എതിര്‍ത്ത് രംഗത്തെത്തിയതോടെ ബോര്‍ഡില്‍ പൊട്ടിത്തെറിയായി. ബോര്‍ഡ് നിലപാട് മാറ്റി കോടതിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് കമ്മീഷണറുടെ മറുപടി. ദേവസ്വം ബോര്‍ഡിലെ മറ്റ് രണ്ട് അംഗങ്ങളായ കെ.പി.ശങ്കര്‍ ദാസും വിജയകുമാറും കമ്മീഷണര്‍ക്കൊപ്പമാണ്.

A Padmakumar

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനുമായ രാജഗോപാലന്‍ നായരും പ്രസിഡണ്ടിനെതിരെ കരുക്കള്‍ നീക്കിയതോടെ പത്മകുമാര്‍ ബോര്‍ഡില്‍ ഒറ്റപ്പെട്ട നിലയിലാണ്. ശബരിമല വിഷയം തുടങ്ങിയപ്പോള്‍ പത്മകുമാറിന്റെ നിലപാട് വിശ്വാസികള്‍ക്കൊപ്പമായിരുന്നു .തന്റെ കുടുംബത്തില്‍ നിന്നും യുവതികളാരും ശബരിമലയില്‍ പോകില്ലെന്ന തുറന്ന് പറച്ചിലാണ് പിണറായിയും കടകമ്പള്ളിക്കും പത്മകുമാറിനൊട് എതിര്‍പ്പിനുള്ള തുടക്കമായത്.

പത്മകുമാറിന്റെ ഈ അഭിപ്രായത്തൊടുള്ള എതിര്‍പ്പ് മുഖ്യമന്ത്രി പ്രസിഡണ്ടിനെ വിളിച്ച് വരുത്തി പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിശബ്ദനായ പത്മകുമാറിന് ഭക്തരുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു .അദേഹത്തിന്റെ ആറന്‍മുളയിലെ വീട്ടിലെക്ക് പല പ്രതിഷേധ പരിപാടികളും നടന്നു .സുപ്രീം കോടതി വിധി വരും മുന്‍പേ ദെവസ്വം ബോര്‍ഡ് കോടതിയില്‍ വിശ്വാസം സംരക്ഷിക്കണമെന്നും ആ ചാരങ്ങള്‍ നിലനിര്‍ത്തണമെന്നുമാണ് വാദിച്ചിരുന്നത് .

എന്നാല്‍ വിധിയ്ക്ക് ശേഷം പുനപരിശോധനാ ഹര്‍ജി കൊടുക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞങ്കിലും സര്‍ക്കാരും ദേവസ്വം ബോര്‍ഡ് അംഗങ്ങളും കമ്മീഷണറും ഇതിന് പിന്തുണ നല്‍കിയില്ല .ഭക്തരുടെ പ്രതിഷേധം മയപ്പെടുത്താന്‍ ഒരു സാവകാശ ഹര്‍ജി കൊടുത്ത് തലയൂരേണ്ടി വന്നു .ശബരിമലയിലെ ആചാരങ്ങളുമായി കുടുംബ പരമായിത്തന്നെ ബന്ധങ്ങളുള്ള പ്രസിഡണ്ടിന് നിലവിലെ ആചാരങ്ങള്‍ നിലനല്‍ക്കണമെന്നാണ് മനസ്സാലെയുള്ള താല്‍പ്പര്യം .

എന്നാല്‍ സര്‍ക്കാരിന്റെയും കൂടെ നില്‍ക്കുന്ന ബോര്‍ഡിലെ അംഗങ്ങള്‍ , കമ്മീഷണര്‍ ,മുന്‍ പ്രസിഡണ്ട് രാജഗോപാലന്‍ നായര്‍ എന്നിവരുടെ സമ്മര്‍ദവും തന്ത്രങ്ങളും കാരണം ധര്‍മ്മസങ്കടത്തിലായിരുന്നു പ്രസിഡണ്ട് .കോടതിയില്‍ വിശ്വാസികള്‍ക്കെതിരായ നിലപാട് എടുത്തത് തന്റെ അറിവോടെയല്ലെന്ന് അദേഹം വ്യക്തമാക്കിയത് രണ്ടും കല്‍പ്പിച്ചാണ് .സര്‍ക്കാരിന്റെ നിലപാടിനൊപ്പം പൂര്‍ണ്ണമായും നില്‍ക്കാത്ത പ്രസിഡണ്ടിനെ നീക്കണമെന്നാണ് സര്‍ക്കാര്‍ നീക്കം .

ഇതിന്റെ സൂചനകളാണ് ഇന്നലെ കണ്ടത് .ശബരിമല വിഷയത്തില്‍ തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിലപാട് മാറ്റത്തെതുടര്‍ന്ന് പ്രസിഡന്റ് എ പദ്മകുമാറിനെ രാജിവയ്പ്പിച്ച് റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായരെ നിയമിക്കാനുള്ള ചരടുവലികള്‍ നടക്കുന്നതായാണ് സൂചന .അതെ സമയം സുപ്രീം കോടതിയിലെ നിലപാട് മാറ്റത്തെക്കുറിച്ച് ദേവസ്വം കമ്മിഷണറോട് പ്രസിഡന്റ് റിപ്പോര്‍ട്ട് തേടി. സുപ്രീംകോടതിയില്‍ ഹര്‍ജി പരിഗണിക്കുന്നതിന് തലേ ദിവസം ദേവസ്വംബോര്‍ഡ് കമ്മിഷണര്‍ എന്‍.വാസു അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയുമായി കൂടിയാലോചന നടത്തിയിരുന്നു.

എന്നാല്‍ കൂടിയാലോചനകളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. സുപ്രീംകോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുപ്രസിഡന്റ് എ പദ്മകുമാറിനെ രാജിവയ്പ്പിച്ച് റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കാനും കാലാവധി അസാനിച്ച ദേവസ്വം ബോര്‍ഡ് കമ്മിഷണറെ റിക്രൂട്ട്മെന്റ് ചെയര്‍മാനുമാക്കാനുമാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

അതേസമയം ദേവസ്വം കമ്മിഷണറുടെ നിലപാടുകളില്‍ എ പദ്മകുമാര്‍ അതൃപ്തി രേഖപ്പെടുത്തി.ശബരിമല വിഷയത്തില്‍ ദേവസ്വംബോര്‍ഡ് സമര്‍പ്പിച്ച സാവകാശഹര്‍ജിയിലെ വാദമുഖങ്ങള്‍ക്കെതിരേ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പദ്മകുമാര്‍ അതൃപതി രേഖപ്പെടുത്തിയത്. ദേവസ്വംബോര്‍ഡ് സമര്‍പ്പിച്ച സാവകാശ ഹര്‍ജിയില്‍ സര്‍ക്കാരിനെ അനുകൂലിച്ചായിരുന്നു ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്.

English summary
A Padmakumar may resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X