ആറന്മുള്ള സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; പൊലീസുകാരന് സസ്‌പെന്‍ഷന്‍
പത്തനംതിട്ട: ആറന്മുള്ള സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. പത്തനാപുരം സ്വദേശിയായ സി പി ഒ സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനിത പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
സജീഫ് ഖാന്‍ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നാണ് വിവരം. നേരത്തെ സമാനമായ ശ്രമം നടത്തിയപ്പോള്‍ ജീവനക്കാരി എതിര്‍ത്തിരുന്നു. വീണ്ടും സമാനമായ ശ്രമം നടന്നതോടെയാണ് സ്ത്രീ ആറമുള്ള എസ് എച്ച് ഒയ്ക്ക് പരാതി നല്‍കിയത്. പിന്നീട് പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറുകയായിരുന്നു.

വനിത പൊലീസ് എസ് എച്ച് ഒയുടെ നേതൃത്വത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ പി സി 364 വകുപ്പ് പ്രകാരമാണ് നിലവില്‍ കെസെടുത്തിരിക്കുന്നത്. പത്തനംതിട്ട ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് പൊലീസുകാരന്‍ താമസിച്ചിരുന്നത്. നിലവില്‍ ഇയാള്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ഇല്ല. ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.












Click it and Unblock the Notifications