പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

4 മുന്‍സിപാലിറ്റികളിലായി സൂക്ഷ്മ പരിശോധനയിലൂടെ യോഗ്യത നേടിയത് 627 സ്ഥാനാര്‍ഥികള്‍

Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാലു മുന്‍സിപ്പാലിറ്റികളിലായി സൂക്ഷ്മ പരിശോധനയിലൂടെ യോഗ്യത നേടിയത് 627 സ്ഥാനാര്‍ഥികള്‍. അടൂരില്‍ 111 സ്ഥാനാര്‍ഥികളും, പത്തനംതിട്ടയില്‍ 147 സ്ഥാനാര്‍ഥികളും, തിരുവല്ലയില്‍ 186 സ്ഥാനാര്‍ഥികളും, പന്തളത്ത് 183 സ്ഥാനാര്‍ഥികളും ആണ് മത്സരിക്കാന്‍ യോഗ്യത നേടിയത്. തിരുവല്ല മുന്‍സിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. 186 സ്ഥാനാര്‍ഥികള്‍.

അടൂര്‍ മുന്‍സിപ്പാലിറ്റിയില്‍ 240 ഉം പത്തനംതിട്ട മുന്‍സിപ്പാലിറ്റിയില്‍ 310ഉം തിരുവല്ല മുന്‍സിപ്പാലിറ്റിയില്‍ 370ഉം പന്തളം മുന്‍സിപ്പാലിറ്റിയില്‍ 314ഉം നാമനിര്‍ദേശ പത്രികകളാണ് യോഗ്യത നേടിയത്.
ബ്ലോക്ക് പഞ്ചായത്തില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി .

മല്ലപ്പള്ളി ബ്ലോക്കില്‍ 47 സ്ഥാനാര്‍ഥികളും, പുളിക്കീഴ് ബ്ലോക്കില്‍ 46 സ്ഥാനാര്‍ഥികളും കോയിപ്രം ബ്ലോക്കില്‍ 46 സ്ഥാനാര്‍ഥികളും, ഇലന്തൂര്‍ ബ്ലോക്കില്‍ 54 സ്ഥാനാര്‍ഥികളും, റാന്നി ബ്ലോക്കില്‍ 55 സ്ഥാനാര്‍ഥികളും, കോന്നി ബ്ലോക്കില്‍ 50 സ്ഥാനാര്‍ഥികളും, പന്തളം ബ്ലോക്കില്‍ 49 സ്ഥാനാര്‍ഥികളും പറക്കോട് ബ്ലോക്കില്‍ 59 സ്ഥാനാര്‍ഥികളും സൂക്ഷ്മപരിശോധനയ്ക്ക് ശേഷം യോഗ്യത നേടി. പറക്കോട് ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. 59 സ്ഥാനാര്‍ഥികളാണ് യോഗ്യത നേടിയത്. പുളിക്കീഴ്, കോയിപ്രം ബ്ലോക്കുകളിലാണ് കുറവ് സ്ഥാനാര്‍ഥികള്‍ ഉള്ളത്. 46 സ്ഥാനാര്‍ഥികളാണ് യോഗ്യത നേടിയത്.

 voting-

മല്ലപ്പള്ളിയില്‍ 87ഉം പുളിക്കീഴില്‍ 46 ഉം കോയിപ്രത്ത് 85ഉം ഇലന്തൂരില്‍ 54ഉം റാന്നിയില്‍ 106ഉം കോന്നിയില്‍ 69 ഉം പന്തളത്ത് 93ഉം പറക്കോട് 98ഉം നാമനിര്‍ദേശ പത്രികകളാണ് യോഗ്യത നേടിയത്.
ഗ്രാമപഞ്ചായത്തുകളില്‍ 6368 പത്രികകള്‍ സാധു; 77 എണ്ണം തള്ളി, യോഗ്യരായ സ്ഥാനാര്‍ഥികള്‍ 3710 പേര്‍
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍ 6368 എണ്ണം സാധുവാണെന്ന് കണ്ടെത്തി. 77 പത്രികകള്‍ തള്ളി. 3710 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യരായിട്ടുള്ളത്.

ഗ്രാമപഞ്ചായത്ത്- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍:
ആനിക്കാട്-96, 3, 55. കവിയൂര്‍- 136, 0, 61. കൊറ്റനാട്- 94, 0, 62. കല്ലൂപ്പാറ- 113, 0, 55. കോട്ടാങ്ങല്‍- 125, 0, 65. കുന്നന്താനം- 105, 0, 60. മല്ലപ്പള്ളി- 109, 0, 55. കടപ്ര- 68, -, 67. കുറ്റൂര്‍- 118, 7, 54. നിരണം- 95, 5, 58. നെടുമ്പ്രം- 107, 2, 54. പെരിങ്ങര- 167, 1, 72. അയിരൂര്‍- 149, 1, 83. ഇരവിപേരൂര്‍- 153, 2, 95.
കോയിപ്രം- 155, 1, 82. തോട്ടപ്പുഴശേരി- 120, 2, 68. എഴുമറ്റൂര്‍- 108, 0, 108. പുറമറ്റം- 110, 0, 47. ഓമല്ലൂര്‍- 104, 0, 62. ചെന്നീര്‍ക്കര- 118, 1, 62. ഇലന്തൂര്‍- 109, 3, 60. ചെറുകോല്‍- 78, 0, 49. കോഴഞ്ചേരി- 114, 5, 65. മല്ലപ്പുഴശേരി- 138, 0, 62.

നാരങ്ങാനം- 57, 6, 57. റാന്നി പഴവങ്ങാടി- 122, 6, 68. റാന്നി- 125, 0, 59. റാന്നി അങ്ങാടി- 65, 0, 40. റാന്നി പെരുനാട്- 108, 0, 56. വടശേരിക്കര- 145, 0, 78. ചിറ്റാര്‍- 86, 1, 85. സീതത്തോട്- 107, 4, 56. നാറാണംമൂഴി- 149, 5, 64. വെച്ചൂച്ചിറ- 90, -, 55. കോന്നി- 157, -, 87. അരുവാപ്പുലം- 134, 3, 79. പ്രമാടം- 195, 1, 103. മൈലപ്ര- 105, 0, 51. വള്ളിക്കോട്- 102, 0, 66. തണ്ണിത്തോട്- 132, 0, 70. മലയാലപ്പുഴ- 111, 0, 60.
പന്തളം തെക്കേക്കര- 67, 0, 67. തുമ്പമണ്‍- 87, -, 55. കുളനട- 151, 0, 77. ആറന്മുള- 158, 1, 82. മെഴുവേലി- 57, 0, 57. ഏനാദിമംഗലം- 101, 0, 60. ഏറത്ത്- 174, 0, 72. ഏഴംകുളം- 100, 1, 89. കടമ്പനാട്- 154, 3, 79. കലഞ്ഞൂര്‍- 187, 6, 181. കൊടുമണ്‍- 153, 0, 76. പള്ളിക്കല്‍- 200, 7, 120.

English summary
A total of 627 candidates qualified through scrutiny in 4 municipalities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X