പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു; പ്രതികള്‍ റിമാന്‍ഡില്‍
തിരുവല്ല; പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവതിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. ഇവരെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കോട്ടത്തോട് സ്വദേശികളായ വിഷ്ണു, അക്ഷയ് എന്നിവരെയാണ് ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജയിലിലായത്. പ്രണയപ്പക മൂലമുള്ള കുറ്റകൃത്യങ്ങളില്‍ ഏറ്റവും പുതിയതാണ് രണ്ട് ദിവസം മുന്‍പ് തിരുവല്ലയില്‍ നടന്നത്.

രണ്ട് ദിവസം മുമ്പാണ് സംഭവം. തുകലശേരിക്ക് സമീപത്ത് വച്ച് 28കാരിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വരുന്ന വഴി സുഹൃത്തായിിരുന്ന വിഷ്ണു പെണ്‍കുട്ടിയെ അടുത്തേക്ക് വിളിക്കുകയായിരുന്നു. ഇയാളോട് പ്രതികരിക്കാതെ മറ്റൊരു വഴിയിലുടെ മാറി നടന്നതോടെ എതിര്‍വശത്തുകൂടി കാറോടിച്ച് വന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ യുവതിയുടെ കയ്യൊടിഞ്ഞു. തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തിന് പിന്നാലെ ഇന്നലെ രാത്രിയോടെയാണ് പ്രതികളായ വിഷ്ണുവിനേയും അക്ഷയിയേയും കുറ്റപ്പുഴയില്‍ നിന്നും പൊലീസ് പിടികൂടിയത്. ഇരുവരേയും ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതിനിടെ പ്രതികളുടെ ബന്ധുക്കള്‍ കേസില്‍ നിന്ന് പിന്‍വാങ്ങാന്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും യുവതിയും ബന്ധുക്കളും വഴങ്ങിയില്ല. നിര്‍ധന കുടുംബത്തില്‍പ്പെട്ട യുവതിയും അമ്മയും അച്ഛന്‍ ഉപേക്ഷിച്ച് പോയതോടെ ബന്ധു വീട്ടിലാണ് താമസിക്കുന്നത്.












Click it and Unblock the Notifications