നഹാസ് പത്തനംതിട്ടയ്ക്കെതിരെ വ്യാജ ആരോപണം: തെളിയിച്ചാല്‍ പറയുന്ന പണി ചെയ്യും; അബിന്‍ വർക്കി
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹി കഞ്ചാവ് കേസിൽ പിടിയിലായി എന്നുള്ളത് വ്യാജ ആരോപണമാണെന്ന് സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വർക്കി. പത്തനംതിട്ടയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയ്ക്കെതിരെയാണ് ഇത്തരമൊരു ആരോപണം ഡി വൈ എഫ് ഐ നേതാക്കള്‍ അടക്കം ഉന്നയിക്കുന്നത്.
അദ്ദേഹത്തിന്റെ പേരില്‍ പേരിൽ ഏതെങ്കിലും തരത്തിലുള്ള ഒരു ലഹരി കേസ് കേരളത്തിലെ ഏതെങ്കിലും ഒരു സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ തന്തയ്ക്ക് പിറന്ന ഏതെങ്കിലും സിപിഎം വക്താവിന് അത് ചൂണ്ടിക്കാണിക്കാൻ സാധിച്ചാൽ അവർ പറയുന്ന പണി ഞാൻ എടുക്കുമെന്നും അബിന്‍ വർക്കി പറയുന്നു. സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നസീബിനെതിരായ ആരോപണം.

അബിന്‍ വർക്കിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ
കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു വ്യാജപ്രചരണം സി പി എം അഴിച്ചുവിടുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ 24 ന്യൂസ് ചാനലിലെ ചർച്ചയിൽ ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി ചർച്ചയിൽ ഉണ്ടായിരുന്ന അഡ്വ. കെഎസ് ആരുൺകുമാർ ഇതേ പ്രചരണം ആവർത്തിക്കുന്നത് കണ്ടു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹി കഞ്ചാവ് കേസിൽ പിടിയിലായി. ഞാൻ അതിനെ അപ്പോൾ തന്നെ ചോദ്യം ചെയ്യുകയും ആ പ്രതി പത്തനംതിട്ടയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തുകയുമുണ്ടായി.
ഞാൻ അപ്പോൾ വീണ്ടും അദ്ദേഹത്തിനെ വെല്ലുവിളിച്ചു. നഹാസിനെതിരെ കേരളത്തിലെ ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷനിലോ, എക്സൈസൊ ചുമത്തിയിരിക്കുന്ന ഏതെങ്കിലും ഒരു ലഹരി കേസിന്റെ ഡീറ്റെയിൽസ് തന്നാൽ ഞാൻ നിങ്ങൾ പറയുന്ന പണി ചെയ്യാം എന്ന്. അദ്ദേഹം യാതൊരുവിധ ഡീറ്റെയിൽസും തരാതെ വെറുതെ ആകാശത്തേക്ക് ആരോപണം ഉന്നയിക്കുകയായിരുന്നു. പിന്നീട് അതിനുശേഷം വ്യാപകമായി സൈബർ ഇടത്തിൽ സൈബർ കമ്മ്യൂണിസ്റ്റുകാർ അന്നത്തെ ചർച്ചയെ തെറ്റായി ചിത്രീകരിച്ചുകൊണ്ട് ഇതേ ആരോപണം വീണ്ടും പ്രചരിപ്പിക്കുന്നത് കണ്ടു.
അതുകൊണ്ട് ഒരിക്കൽ കൂടി ഞാൻ കടത്തി വെല്ലുവിളിക്കുകയാണ്. നഹാസ് പത്തനംതിട്ട എന്ന യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുടെ പേരിൽ ഏതെങ്കിലും തരത്തിലുള്ള ഒരു ലഹരി കേസ് കേരളത്തിലെ ഏതെങ്കിലും ഒരു സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ തന്തയ്ക്ക് പിറന്ന ഏതെങ്കിലും സി പി എം വക്താവിന് അത് ചൂണ്ടിക്കാണിക്കാൻ സാധിച്ചാൽ അവർ പറയുന്ന പണി ഞാൻ എടുക്കാം. ഇല്ലെങ്കിൽ മാപ്പ് പറയാൻ നിങ്ങൾ തയ്യാറാകുമോ?












Click it and Unblock the Notifications