Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. 12, 13 തീയതികളിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജുകളില്‍ അവ എത്തിച്ചേരുന്നതിന് ആറു മണിക്കൂര്‍ മുന്‍പും കടന്നുപോയതിന് നാലു മണിക്കൂര്‍ ശേഷവുമാണ് മദ്യനിരോധനം.

sabarimala

Recommended Video

cmsvideo
    ശബരിമല: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു

    പന്തളം, കുളനട എന്നീ വില്ലേജ് പരിധികളില്‍ 12 ന് രാവിലെ ആറുമുതല്‍ വൈകിട്ട് അഞ്ചുവരെയും കിടങ്ങന്നൂര്‍ പരിധിയില്‍ 12 ന് രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയും ആറന്മുള, മല്ലപ്പുഴശേരി എന്നിവടങ്ങളില്‍ 12 ന് രാവിലെ 11 മുതല്‍ രാത്രി 9 വരെയും കോഴഞ്ചേരിയില്‍ 12 ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി 11 വരെയും ചെറുകോല്‍, അയിരൂര്‍ പരിധിയില്‍ 12ന് വൈകിട്ട് മൂന്നു മുതല്‍ 13ന് രാവിലെ ഏഴുവരെയും റാന്നിയില്‍ 13ന് രാവിലെ ആറുമുതല്‍ 10 വരെയും വടശേരിക്കര 13ന് രാവിലെ ആറുമുതല്‍ 12 വരെയും റാന്നി-പെരുനാട് വില്ലേജ് പരിധിയില്‍ 13ന് രാവിലെ എട്ടുമുതല്‍ രാത്രി 10 വരെയുമാണ് മദ്യനിരോധനം.
    തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് നിന്നും റാന്നി-പെരുനാട് മാളികപ്പുറം ക്ഷേത്രത്തില്‍ മടങ്ങിയെത്തുന്ന ജനുവരി 21ന് റാന്നി-പെരുനാട് വില്ലേജ് പരിധിയില്‍ 24 മണിക്കൂര്‍ സമ്പൂര്‍ണ്ണ മദ്യനിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+