പോസ്റ്റ് ഓഫീസ് ആര്‍ ഡി തട്ടിപ്പ്: സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
പന്തളം: പോസ്റ്റ് ഓഫീസ് ആര്‍ ഡി തട്ടിപ്പിനെപ്പറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. തട്ടിപ്പിനെ സംബന്ധിച്ച് വകുപ്പുതല ഉന്നത അന്വേഷണം നടത്തുക, ഉദ്യോഗസ്ഥ ഗൂഡലോചന പുറത്തുകൊണ്ടുവരിക, അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുക, നഷ്ടപ്പെട്ട പണം മടക്കി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്. കുളനട പോസ്റ്റ് ഓഫീസിലെ ആര്‍.ഡി ഏജന്റായിരുന്ന ഉളനാട് കൊല്ലിരേത്ത് മണ്ണില്‍ അമ്പിളി ജി നായരും പോസ്റ്റല്‍ ഓഫീസ് ഡിപ്പാര്‍ട്ടുമെന്റ് ജീവനക്കാരും ചേര്‍ന്ന് നിക്ഷേപകരുടെ ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
ആര്‍ഡി ഏജന്റായിരുന്ന അമ്പിളി ജി നായര്‍ മുഖേന പോസ്റ്റ് ഓഫിസില്‍ നിക്ഷേപിച്ച പണം നിക്ഷേപകര്‍ അറിയാതെ വ്യാജഒപ്പിട്ട് വായപഎടുക്കുകയും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഏജന്റിന്റെ ദുരൂഹമരണത്തെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തുവന്നത്. കുളനട എല്‍.പി.സ്‌കൂള്‍ പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിക്ഷേപകരും നാട്ടുകാരും പങ്കെടുത്തു. മുഖ്യമന്ത്രിക്കും പോസ്റ്റ്മാസ്റ്റര്‍ ജനറലിനും പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ച് തെളിവെടുപ്പ് തുടങ്ങി. എന്നാല്‍ പോലീസ്തലത്തില്‍ നിസ്സംഗത തുടരുകയാണ്.

പരാതിയുമായി എത്തുന്നവരെ തിരിച്ചയക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന ജനകീയ സമരത്തിന് പാര്‍ട്ടിയുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നും ഉദ്യോഗസ്ഥ ഗൂഢലോചന പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധര്‍ണയില്‍ അഭിസംബോധന ചെയ്ത് മുന്‍ എം.എല്‍.എ കെ.സി.രാജഗോപാല്‍ സംസാരിച്ചു. മാര്‍ച്ചിന് എം.ടി കുട്ടപ്പന്‍, അഡ്വ.രാജു ഉളനാട്, പോള്‍രാജന്‍, ശ്രീലതമോഹന്‍, സൂസന്‍ തോമസ്, വിശ്വകല എം.കെ, അഡ്വ. ബാബു സാമുവല്‍ കെ.റ്റി ദിവാകരന്‍, വി.സി തോമസ്, ജേക്കബ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications