പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂതങ്കരയിൽ വ്യവസായ ഐടി പാർക്കും ഇൻഡോർ സ്റ്റേഡിയവും സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

ഇളമണ്ണൂർ: പൂതങ്കരയിൽ വ്യവസായ ഐടി പാർക്കും ഇൻഡോർ സ്റ്റേഡിയവും സ്ഥാപിക്കുന്നതിന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപടികൾ തുടങ്ങി. ബ്ലോക്ക് പഞ്ചായത്തിന്റെ ഇളമണ്ണൂര്‍ ഡിവിഷനില്‍പ്പെട്ട പൂതങ്കരയിലുള്ള കെഐപിയുടെ ഡംബിങ് യാർഡായി ഉപയോഗപ്പെടുത്തിയിരുന്ന ഏഴ് ഏക്കർ സ്ഥലത്താണ് ഈ രണ്ടു പദ്ധതിയും നടപ്പാക്കാൻ ബ്ലോക്ക് പഞ്ചായത്ത് നടപടികൾ തുടങ്ങിയത്. ഈ സ്ഥലം വിട്ടുകിട്ടുന്നതിലേക്ക് സർക്കാരിലേക്ക് ബ്ലോക്ക് പഞ്ചായത്ത് കത്തെഴുതിയിരുന്നു.

pta

ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലം അളന്നു തിട്ടപ്പെടുത്തി ആ സ്ഥലത്ത് നടപ്പാക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടു. അതുപ്രകാരം കെഐപി–റവന്യ‌ു ഉദ്യോഗസ്ഥരെക്കൊണ്ട് സ്ഥലം അളന്നു തിട്ടപ്പെടുത്തിയ ശേഷം ഇവിടെ നടപ്പാക്കുന്ന ഐടി പാർക്കിന്റെയും സ്റ്റേഡിയത്തിന്റെയും വിശദമായ റിപ്പോർട്ടും ബ്ലോക്ക് പഞ്ചായത്ത് സർക്കാരിന് നൽകുകയും ചെയ്തു.

ഇനി ഈ സ്ഥലം വിട്ടുകിട്ടുന്ന മുറയ്ക്ക് ഐടി പാർക്കിനും സ്റ്റേഡിയത്തിനും വേണ്ടി പദ്ധതി തയാറാക്കുന്നതിനും ആവശ്യമായ ഫണ്ട് വകയിരുത്തുന്നതിനുമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി ഇങ്ങനെ പൂതങ്കരയിൽ വിട്ടു കിട്ടുന്ന കെഐപിയുടെ സ്ഥലത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന വ്യവസായ ഐടി പാർക്കിൽ സാറ്റ്‌ലൈറ്റ് ഐടി പാർക്ക്, ഇതുമായി ബന്ധപ്പെട്ട അനുബന്ധ സ്ഥാപനങ്ങൾ, കൂടുതൽ പേർക്ക് തൊഴിൽ സാധ്യത എന്നിവയാണ് ലക്ഷ്യമിടുന്നത്.

കെഐപിയുടെ ഏഴേക്കറിൽ അ‍ഞ്ചേക്കർ സ്ഥലത്താണ് ഐടി പാർക്ക് സ്ഥാപിക്കുക. ബാക്കിയുള്ള രണ്ടേക്കറിലായിരിക്കും മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുക. ഇവിടെ കായിക ആരോഗ്യ കേന്ദ്രവും ആരോഗ്യ സംരക്ഷണ പരിശീലനവും ഉണ്ടാകും. പൂതങ്കര യുപി സ്കൂളിനു സമീപത്തായിരിക്കും സ്റ്റേഡിയം വരിക.

എം. രാജഗോപാലൻനായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പൂതങ്കരയിൽ കെഐപിയുടെ സ്ഥലത്ത് വ്യവസായ ഐടി പാർക്കും സ്റ്റേഡിയവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ഐടി മേഖലയിൽ നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനും ഇതുവഴി ലക്ഷ്യമിടുന്നു.

English summary
actions taken for new it park in puthunkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X