നടൻ ഗിന്നസ് പക്രു സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം, ആർക്കും പരിക്കില്ല
തിരുവല്ല: ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പെട്ടു . തിരുവല്ല ബൈപ്പാസില്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു . ബൈപാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തില്‍ വെച്ച് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.

ഗിന്നസ് പക്രു തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ ദിശയില്‍ നിന്നും വന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടയർപ്പൊട്ടി കാർ നിന്നതിനാലാണ് വൻദുരന്തം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ കാറിന് കേുപാടുകൾ സംഭവിച്ചിട്ടുണ്ട് . മറ്റൊരു കാറില്‍ പക്രു കൊച്ചിയിലേക്ക് പോയി. തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട് .
അതേസമയം, അപകടത്തിന് പിന്നാലെ പ്രതികരണവുമായി ഗിന്നസ് പക്രു രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പക്രുവിന്റെ പ്രതികരണം. തിരുവല്ലയില്‍ വച്ച് ഞാന്‍ ഒരു കാറപകടത്തില്‍ പെട്ടു .പരിക്കുകള്‍ ഒന്നും തന്നെയില്ല. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.... ഞാന്‍ സുഖമായിരിക്കുന്നു... മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും നന്ദി അറിയിക്കുന്നെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം..
സുഹൃത്തുക്കളെ .....
ഇന്ന് രാവിലെ .. തിരുവല്ലയില്‍ വച്ച് ഞാന്‍ ഒരു കാറപകടത്തില്‍ പെട്ടു. പരിക്കുകള്‍ ഒന്നും തന്നെയില്ല. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.... ഞാന്‍ സുഖമായിരിക്കുന്നു... മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും
എസ് ഐ ഹുമയൂണ്‍ സര്‍ നും, സുഹൃത്തായ മാത്യു നൈനാനും , വീട്ടിലെത്തിച്ച ട്വിന്‍സ് ഇവന്‍ന്റ്‌സ് ഉടമ ടിജു വി നും , നന്ദി.
പ്രാര്‍ത്ഥിച്ചവര്‍ക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി.,,,
എന്റെ യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു
ചആ: സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു.... g












Click it and Unblock the Notifications