Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാറിടിച്ച് അപകടം; സംഭവം എംസി റോഡില്‍

പത്തനംതിട്ട: മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാറിടിച്ച് അപകടം. പത്തനംതിട്ട എംസി റോഡില്‍ ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കുളനട ടിബി ജംക്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍പില്‍ വെച്ചാണ് നടി ഓടിച്ച സ്വിഫ്റ്റ് ഡിസയര്‍ കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

സംഭവത്തില്‍ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31), സുഹൃത്ത് തിരുവനന്തപുരം വെമ്പാലവട്ടം സ്വദേശി രാജു (49) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം ഇവര്‍ സഞ്ചരിച്ച കാര്‍ മിനി ലോറിയില്‍ കൂടി ഇടിക്കുകയായിരുന്നു. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു മിനി ലോറി. അപകടത്തില്‍ നടിയുടെ കാറിന്റെ മുന്‍ ഭാഗം ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.

Actress Rajitha

മദ്യലഹരിയില്‍ ആയിരുന്നു എന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് നടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാക്കി. നടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയതോടെ കോസെടുത്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. രജിതയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. അതേസമയം ഏറെ പണിപ്പെട്ടാണ് പൊലീസ് ഗതാഗത ക്കുരുക്ക് അഴിച്ചത്. നടിയുടെ വാഹനത്തില്‍ നിന്നും മദ്യക്കുപ്പിയും മറ്റും കണ്ടെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+