Get Updates
Get notified of breaking news, exclusive insights, and must-see stories!

പസിഫിക് ദ്വീപിൽ ഹെൽമറ്റില്ലാതെ വാഹനമോടിച്ചു; അടൂർ പൊലീസിന്റെ പെറ്റി; ആകെ കൺഫ്യൂഷനോട് കൺഫ്യൂഷൻ!

അടൂർ: ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാൽ പെറ്റി കിട്ടും. അതിൽ പ്രത്യേരിച്ച് അത്ഭുതപ്പെടാൻ ഒന്നുമില്ല. എന്നാൽ പസിഫിക് സമുദ്രത്തിലെ കുറിൽ ദ്വീപിൽ ഹെൽമറ്റ് വയ്ക്കാതെ ഇരുചക്ര വാഹനമോടിച്ചതിന് കേരള പോലീസ് പെറ്റി അടിച്ചാലോ. സംഭവം നടന്നത് തന്നെയാണ്. പസിഫിക് സമുദ്രത്തിലെ കുറിൽ ദ്വീപിൽ ഹെൽമറ്റ് വയ്ക്കാതെ ഇരുചക്ര വാഹനമോടിച്ചതിന് പെറ്റി അടിച്ച് അടൂർ പൊലീസ്. അടൂർ നെല്ലിമുകൾ സ്വദേശി അരുണിനാണ് പൊലീസിൻറെ പെറ്റി കിട്ടിയത്. സംഭവം അടൂരിലാണെന്നും ജിപിഎസ് സംവിധാനത്തിലെ പിഴവാണ് കാരണമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം അരുണും കുടുംബവും നെല്ലിമുകൾ ഭാഗത്തുകൂടി ഹെൽമറ്റില്ലാതെ സഞ്ചരിച്ചു എന്നത് നടന്ന സംഭവമാണ്. പൊലീസ് ഇതിന്റെ ഫോട്ടോയെടുത്തു. ഓൺലൈൻ ചെല്ലാൻ അടയ്ക്കാൻ വേണ്ടി പരിശോധിച്ചപ്പോഴാണ് നിയമലംഘനം നടന്ന സ്ഥലം കുറിൽ ദ്വീപ് എന്ന് കണ്ടത്. അടൂരിൽ അങ്ങനെ ഒരു സ്ഥലമില്ലല്ലോ എന്നു കരുതി പരിശോധിച്ചപ്പോഴാണ് അങ്ങ് പസിഫിക് സമുദ്രത്തിലെ ദ്വീപാണെന്ന് വ്യക്തമായത്.

police

അവിടെ നടന്ന നിയമലംഘനത്തിൽ അടൂർ പൊലീസിന് എന്ത് കാര്യമെന്നാണ് അരുണിൻറെ ചോദ്യം. ഫോട്ടോ കൃത്യമാണെന്നും പിഴയീടാക്കാനുള്ള സംവിധാനത്തിലെ ജിപിഎസ് പിഴവാണ് കാരണമെന്നും അടൂർ പൊലീസ് പറയുന്നു. അടിയന്തരമായി പിഴവ് പരിഹരിക്കാനുള്ള നടപടിയെടുക്കുമെന്നും അവർ വ്യക്തമാക്കി. ഇത്തരത്തിൽ കൂടുതൽ ആൾക്കാർ വിദേശ രാജ്യങ്ങളിലെ നിയമലംഘനങ്ങൾക്ക് പെറ്റി അടച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+