പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി; പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ട ജില്ല ഡിസിസി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന എക്‌സിക്യുട്ടീവ്‌ മെമ്പറുമായ സുധാ കുറിപ്പ്‌ കോണ്‍ഗ്രസില്‍ നിന്ന്‌ രാജിവെച്ചു. ജില്ലാ പഞ്ചയത്തില്‍ പള്ളിക്കല്‍ ഡിവിഷനില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിയായി ഇത്തവണ മത്സരിച്ച സുധ കുറിപ്പ്‌ ഇനി മുതല്‍ സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്ന്‌ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന്‌ തൊട്ടു പുറകെയുള്ള സുധയുടെ രാജി കോണ്‍ഗ്രസ്‌ നേതൃത്വത്തെ ഞെട്ടിച്ചു . കോണ്‍ഗ്രസ്‌ നേതാക്കളില്‍ നിന്നുണ്ടായ അവഗണനയും പീഡനുവുമാണ്‌ രാജിവെക്കാന്‍ കാരണം. പാര്‍ട്ടിയുടെ അപജയം ഞെട്ടിക്കുന്നതാണെന്നും രണ്ടോ മൂന്നോ പേരടങ്ങുന്ന മാഫിയ സംഘമായി കോണ്‍ഗ്രസ്‌ പാര്‍ട്ടി അധപ്പതിച്ചെന്നും സുധ ആരോപിച്ചു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി സുധ കുറുപ്പ് പാർട്ടിയിൽ നിന്ന് രാജിവച്ചു

നാല്‍പ്പത്‌ വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. ഇതുവരെ സ്ഥാനമാനങ്ങള്‍ക്കായി ആര്‍ത്തികാണിച്ചിട്ടില്ലെന്നും സുധാ കുറിപ്പ്‌ പ്രസ്‌താവനയില്‍ അറിയിച്ചു. എന്നാല്‍ പല ഘട്ടങ്ങളിലും പാര്‍ട്ടി തന്നെ ബലിയാടാക്കി. 2005ല്‍ എനാത്ത്‌ ഡിവിഷനില്‍ മത്സരിച്ചപ്പോള്‍ ചില കോണ്‍ഗ്രസ്‌ തന്നെ ദുഷ്‌ പ്രചരണം നടത്തി തന്നെ തോല്‍പ്പിച്ചു. നേതാക്കളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഇത്തവണയും മത്സരത്തിനിറങ്ങി. പക്ഷെ തന്റെ പോസ്‌റ്ററുകള്‍ ഏറ്റു വാങ്ങാന്‍ പോലും നേതാക്കള്‍ തയാറായില്ല. അവര്‍ക്ക്‌ പോസ്‌റ്ററല്ല പണമായിരുന്നു ആവശ്യമെന്നും സുധകുറിപ്പ്‌ ആരോപിക്കുന്നു.

congress

ഒടുവില്‍ കൂലിക്ക്‌ ആളെവെച്ച്‌ പോസ്‌റ്ററുകള്‍ ഒട്ടിക്കേണ്ട ഗതിയുണ്ടായെന്നും സുധ പറയുന്നു. സ്വീകരണയോഗങ്ങളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്ക്‌ സംസാരിക്കാന്‍ ഒരു മിനിറ്റ്‌ പോലും സമയം നല്‍കില്ല.വിനിതാ പ്രവര്‍ത്തകര്‍ കടുത്ത അവഗണനയാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുള്ളില്‍ നേരിടുന്നതെന്നും സുധ പറയുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ മണ്ഡലം ജില്ലാ നേതൃത്വങ്ങള്‍ ഒരിക്കല്‍ പോലും സാന്നിധ്യം അറിയിച്ചില്ല.പ്രചരണത്തിന്‌ വോട്ടര്‍മാരെ കണ്ടപ്പോള്‍ അവര്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും ആനുകൂല്യങ്ങലും ഒരോന്നായി പറയുന്നത്‌ കണ്ട്‌ വിസ്‌മയിച്ചു പോയതായും സുധ പറയുന്നു. കോവിഡ്‌ കാലത്ത്‌ പട്ടിണിയില്ലാതെ കഴിയാന്‍ ഭക്ഷ്യ കിറ്റും ക്ഷേമ പെന്‍ഷനും കൃത്യ സമയത്ത്‌ തന്നെ നല്‍കി. പൊതു വിദ്യാഭ്യാസ സംരക്ഷണവും ലൈഫ്‌ പദ്ധതിയുമെല്ലാം ജനങ്ങള്‍ ഏറ്റെടുത്ത്‌ കഴിഞ്ഞതായും സുധാ കുറിപ്പ്‌ പ്രസ്‌താവനയില്‍ അറിയിച്ചു.

English summary
after local body election failure pathanamthitta DCC secretary resign from from congress party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X