പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി

Google Oneindia Malayalam News

പത്തനംതിട്ട: കോന്നിയില്‍ വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി. കോക്കാത്തോട്, വയക്കര പ്രദേശത്തുനിന്നാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ പത്തനാപുറത്ത് നിന്നും സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോന്നിയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നത്. 90 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കോക്കാത്തോട്, വയക്കര പ്രദേശത്ത് നിന്നും കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു.

ഏതാണ്ട് ഒന്നരമാസത്തെ പഴക്കം മാത്രമാണ് കണ്ടെത്തിയ സ്ഫോടക വസ്തുക്കള്‍ക്ക് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം. പത്തനാപുരത്ത് നിന്നും കഴിഞ്ഞ ദിവസം സ്ഫോടക വസ്തുകള്‍ കണ്ടെത്തിയ പശ്ചാത്താലത്തില്‍ വനംവകുപ്പ് അതിര്‍ത്തിയില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ആദ്യം വയക്കരയില്‍ ഉപേക്ഷിപ്പെട്ട നിലയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. വനംവകുപ്പ് നല്‍കിയ വിവരത്തെ തുടര്‍ന്ന് കോന്നി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

pathanamthitta-

Recommended Video

cmsvideo
കേരള: പത്തനാപുരത്ത് ആയുധപരിശീലനം നടന്നതായി റിപ്പോർട്ട്

കെ സുരേന്ദ്രനെ വേട്ടയാടുന്നു, സത്യാഗ്രഹവുമായി ബിജെപി നേതാക്കൾ- ചിത്രങ്ങൾ

പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍തോട്ടത്തില്‍നിന്നായിരുന്നു ബോംബ് നിർമാണത്തിനാവശ്യമായ വസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളും, നാല് ഡിറ്റനേറ്ററുകളുമാണ് കണ്ടെത്തിയത്. ഒപ്പം ഇവ ഘടിപ്പിക്കാനുളള വയറുകളും ബാറ്ററിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് തീവ്രവാദ ബന്ധം ഉണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം. തീവ്ര സ്വഭാവമുള്ള ചില സംഘടനകൾ മേഖലയിൽ നേരത്തേ ആയുധ, കായിക പരിശീലനം നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

മന്നാര ചോപ്രയുടെ കിടലന്‍ ചിത്രങ്ങള്‍ കാണാം

English summary
After Pathanapuram, a large cache of explosives was found at Konni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X