പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യവിതരണം: പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം

Google Oneindia Malayalam News

പത്തനംതിട്ട: ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ അടഞ്ഞുകിടന്ന കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മദ്യ വില്‍പ്പനശാലകളും വ്യാഴാഴ്ച്ച മുതല്‍ നിബന്ധനകള്‍ക്കനുസരിച്ച് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു. ഈ സ്ഥാപനങ്ങളില്‍ നിന്നും മദ്യം പാഴ്‌സലായി കൊടുക്കുന്നതിനും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി വെബ്‌കോ ആപ് പ്രകാരം ആള്‍ക്കൂട്ടം നിയന്ത്രിച്ച് മദ്യം വിതരണം ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

മദ്യവിതരണം സംബന്ധിച്ചും ലൈസന്‍സ് സ്ഥാപനങ്ങളിലെ അനധികൃത പ്രവണതകള്‍ക്കുമെതിരെ ഉണ്ടാകുന്ന പരാതികള്‍ പരിഹരിക്കുന്നതിന് പത്തനംതിട്ട എക്‌സൈസ് എന്‍ഫോഴ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍, നിര്‍ദേശങ്ങള്‍, രഹസ്യവിവരങ്ങള്‍ എന്നിവ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 155355, കണ്‍ട്രോള്‍ റൂം നമ്പര്‍: 0468 2222873, മൊബൈല്‍ നമ്പര്‍: 9400069473, 8547795321

bar-

Recommended Video

cmsvideo
Decision about the opening of Beverages Corporation | Oneindia Malayalam

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

അതേസമയം, ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അനുസരിച്ച് പത്തനംതിട്ടയില്‍ നാളെ മുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നു ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണു കളക്ടര്‍ തീരുമാനം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് ഇത്തരത്തില്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

English summary
Alcohol distribution: If the public has a complaintYou can call the control room
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X