പത്തനംതിട്ട: മോഷണക്കേസില്‍ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച പ്രതി പിടിയില്‍
പത്തനംതിട്ട: ആളില്ലാത്ത നേരത്ത് വീടിന്റെ വാതില്‍ കുത്തിത്തുറന്നു സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍, മോഷണ മുതല്‍ വിറ്റ പ്രതി പിടിയില്‍. മോഷ്ടിച്ച മുതലുകള്‍ വില്‍ക്കുന്നതിന് സഹായിച്ച കൂടല്‍ നിരത്തുപാറ അഞ്ചുമുക്ക് പടിപ്പുരവീട്ടില്‍ വല്യപ്പു എന്നുവിളിക്കുന്ന സാലു (21) ആണ് അറസ്റ്റിലായത്.
ഇയാളെ വീട്ടില്‍നിന്നും പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ കെ വി ബിനീഷ്‌ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. പത്തനംതിട്ട കുമ്പഴ തുണ്ടുമണ്‍കര ടി കെ ഗോപാലകൃഷ്ണന്‍ നായരുടെ വീട്ടില്‍ മോഷണം നടന്നത് കഴിഞ്ഞമാസം 14 നായിരുന്നു. അലമാരയില്‍ നിന്ന് 30 ഗ്രാമോളം സ്വര്‍ണവും, ലോക്കറില്‍ സൂക്ഷിച്ചിരുന്ന 10500 രൂപയും നഷ്ടപ്പെട്ട കേസില്‍ ഉള്‍പ്പെട്ട മൂന്ന് കുട്ടികളില്‍ രണ്ടുപേരെ പിടികൂടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയിരുന്നു.

Recommended Video
വീല്‍ചെയറില്‍ സഞ്ചരിച്ചുള്ള മമതാ ബാനര്‍ജിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
ഉടമസ്ഥന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയം പ്രായപൂര്‍ത്തിയാകാത്ത മൂവരും ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകടന്ന് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. ഇവര്‍ പിന്നീട് മോഷണ മുതലുകള്‍ സാലുവിനെ ഏല്‍പിക്കുകയും വില്‍ക്കുന്നതിന് സഹായം തേടുകയും ചെയ്തു. ഇയാള്‍ തുടര്‍ന്ന് കോന്നിയിലെ ഒരു സ്വര്‍ണക്കടയില്‍ മോഷണ മുതലുകള്‍ വിറ്റു. പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു എസ് ഐ സഞ്ജു ജോസഫ്, എസ്സിപിഒ സജി എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications